വൈദ്യമഹാസഭ പരിപാടി പ്രോത്സാഹിപ്പിക്കരുത്​ -പരിഷത്ത്​

തൃശൂർ: വൈദ്യമഹാസഭ തിരുവനന്തപുരത്ത് ഇൗമാസം 14 വരെ നടത്തുന്ന സമ്മേളനത്തി​െൻറ ഭാഗമായി ശാസ്ത്രീയമായി തെളിയിക്കപ് പെടാത്ത രീതികൾ ഉപയോഗിച്ച് അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സ നൽകുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കരുതെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഈ പരിപാടിയിൽനിന്നും സർക്കാറിനെ പ്രതിനിധാനം ചെയ്യുന്നവർ വിട്ടുനിൽക്കണം. രജിസ്േട്രഷനോ ചികിത്സിക്കാൻ അംഗീകാരമോ ഇല്ലാത്തവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന പലരും. രജിസ്േട്രഷൻ ഇല്ലാത്തവരുടെ ചികിത്സ സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. സംസ്ഥാന മന്ത്രിമാരും എം.പി, എം.എൽ.എ, ശാസ്ത്ര ഗവേഷണ സ്ഥാപന മേധാവികൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരും പെങ്കടുക്കുമെന്നാണ് സംഘടനയുടെ അവകാശവാദം. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.