ഓൺലൈനായും സിലിണ്ടർ ബുക്ക് ചെയ്യാം

തൃശൂർ: എൽ.പി.ജി സിലിണ്ടർ ഓൺലൈനായും ബുക്ക് ചെയ്യാം. മുൻകൂറായി സിലിണ്ടറി‍​െൻറ വില, ഡെലിവറി ചാർജ് എന്നിവ അടയ്ക്കണമെന്നു മാത്രം. ഗ്യാസ് ഏജൻസി ഓഫിസി​െൻറ അഞ്ച് കിലോമീറ്ററിൽ പരിധിയിൽ താമസിക്കുന്നവർ സിലിണ്ടറി‍​െൻറ വില മാത്രം അടച്ചാൽ മതി. സിലിണ്ടറിന് ഈടാക്കുന്ന തുക, ഡെലിവറി ചാർജ് എന്നിവക്ക് രണ്ട് ബില്ലുകളാണ് ലഭിക്കുക. ഇത് ഏകീകരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഏറ്റവും സുതാര്യമായ മാർഗമാണിത്. എല്ലാ ഇന്ധന കമ്പനികളും ഇതിനുവേണ്ടി മൊബൈൽ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്താൽ ഉപഭോക്താവിന് ഓൺലൈനായി സിലിണ്ടർ ബുക്ക് ചെയ്യൽ എളുപ്പമാണ്. കാലാവധി കഴിഞ്ഞ സിലിണ്ടർ നൽകിയതായി പരാതി തൃശൂർ: ചെമ്പൂക്കാവിലെ ജവഹർ ബാലഭവനിൽ കാലാവധി കഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തതായി ഒാപൺ ഫോറത്തിൽ പരാതി. ഇത് ഗുരുതരമായ അനാസ്ഥയാണെന്ന് പരാതിക്കാരൻ കുറ്റപ്പെടുത്തി. സിലിണ്ടർ വിതരണം ചെയ്ത ഗ്യാസ് ഏജൻസിക്കെതിരെ നടപടിയെടുക്കാൻ കലക്ടർ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.