തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇൻറര്‍ കോളീജിയറ്റ് അക്വാട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ തൃശൂർ സെൻറ് തോമസ്, സെൻറ് മേരീസ് കോളജുകൾ ജേതാക്കൾ. വിമല കോളജിെൻറ തൃശൂർ പാടൂക്കാട് നീന്തൽക്കുളത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനായ സെൻറ് തോമസ് കോളജ് മേധാവിത്തം നിലനിർത്തി. വനിത വിഭാഗത്തിൽ വിമല കോളജിനെ പിന്നിലാക്കിയാണ് സെൻറ് മേരീസ് നീന്തിക്കയറിയത്. വനിത വിഭാഗത്തിൽ 115 പോയൻറ് നേടിയാണ് സെൻറ് മേരീസ് ജേതാക്കളായത്. വിമല കോളജിന് 55 പോയൻറുണ്ട്. പുരുഷ വിഭാഗത്തിൽ 109 പോയൻറുമായാണ് സെൻറ് തോമസ് ജേതാക്കളായത്. തൃശൂർ ശ്രീകേരളവർമ 81 പോയൻറ് നേടി രണ്ടാംസ്ഥാനത്തെത്തി. ഇരു വിഭാഗങ്ങളിലും ചിറ്റൂർ ഗവ.കോളജാണ് മൂന്നാം സ്ഥാനത്ത്. വാട്ടർ പോളോയിൽ സെൻറ് തോമസിനെ കീഴ്പ്പെടുത്തി കേരളവർമ ജേതാക്കളായി. ഫൈനലിൽ 11-1നാണ് ജയം. കിരണും മാളവികയും വ്യക്തിഗത ചാമ്പ്യന്മാർ കിരൺ സൈന്യത്തിലേക്ക് തൃശൂർ: കാലിക്കറ്റ് സർവകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ ബി. മാളവികയും വി.എം. കിരണും വ്യക്തിഗത ചാമ്പ്യന്മാർ. 37 പോയൻറുമായി വിമലകോളജിലെ മാളവികയും 32 പോയൻറുമായി സെൻറ്തോമസ് കോളജിലെ വി.എം. കിരണും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. 100, 50, 200 ബട്ടർഫ്ലൈ, 100 ഫ്രീസ്റ്റൈൽ, 100 മെഡ്ലെ റിലേ, ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ കിരൺ സ്വർണം നേടി. നാലിനങ്ങളിൽ വെള്ളിയും ഒരു വെങ്കലവും നേടി. കരസേനയിൽ ഹവിൽദാറായി ജോലിയിൽ പ്രവേശിക്കുന്ന സെൻറ് തോമസ് കോളജിെൻറ ദേശീയ താരം കൂടിയായ കിരൺ സുവർണനേട്ടവുമായാണ് സർവകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്നും വിടപറയുന്നത്. എഴുത്തുപരീക്ഷയും കായികപരീക്ഷയും പാസായി. നിയമന ഉത്തരവ് കാത്തിരിപ്പാണ്. ഒന്നാംവർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥിയായ കിരൺ പറവൂർ വാടപ്പുറത്ത് മധുവിെൻറയും ബിനിയുടെയും മകനാണ്. വിമല കോളജിെൻറ ദേശീയ താരമായ മാളവിക 800 ഫ്രീസ്റ്റൈൽ, 200, 400, വ്യക്തിഗത മെഡ്ലെ 50 ബ്രസ്റ്റ് സ്േട്രാക്ക്, 100 ബട്ടർഫ്ലൈ എന്നിവയിലാണ് സ്വർണം നേടിയത്. നാലിനങ്ങളിൽ വെള്ളിയും മൂന്ന് വെങ്കലവും നേടി. ബി.എസ്സി സുവോളജി അവസാനവർഷ വിദ്യാർഥിയാണ്. പാലക്കാട് മൂരിക്കുളി ബാലെൻറയും ചന്ദ്രകലയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.