ഒൗഷധ വ്യാപാരികളുടെ കടയടപ്പ്​ പൂർണം

തൃശൂർ: ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലും റൂള്‍സിലും ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാറി​െൻറ ഏകപക്ഷീയമായ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഇ-ഫാർമസിക്കെതിരെയും ഒൗഷധ വ്യാപാരികൾ രാജ്യവ്യാപകമായി നടത്തിയ കടയടപ്പ് സമരം ജില്ലയിൽ പൂർണം. ജൻ ഒൗഷധികളും സേവന മരുന്നു കടകളും ആശുപത്രികളിലെ ഫാർമസികളുമാണ് ഉപഭോക്താക്കൾക്ക് ആശ്രയമായത്. ഔഷധ വ്യാപാര മേഖല പൂര്‍ണമായും വിദേശകുത്തകകള്‍ക്ക് തുറന്ന് കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ജീവന്‍ കൊടുത്തും തടയുമെന്ന് സമരത്തി​െൻറ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് എ.എന്‍. മോഹന്‍ പറഞ്ഞു. സമരത്തില്‍ അസോസിയേഷന്‍ ജില്ല പ്രസിഡൻറ് വി. അന്‍വര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.ബി. രാജേഷ്, സുരേഷ് വാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.