തൃശൂർ: കാര്‍ഷികമേഖലയെ പുനര്‍നിർമിക്കാൻ കൃഷി ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. പച്ചക്കറിയുടെ ഉൽപാദനം കൂട്ടാൻ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലില്‍ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ മാതൃകയില്‍ മറ്റൊരു പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. അസോസിയേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഓഫിസേഴ്‌സ് കേരളയും കേരള കാര്‍ഷിക സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന കാര്‍ഷിക ശിൽപശാല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിൽ 5000 കോടിയിലേറെ രൂപയുടെ വിളനാശം ഉണ്ടാക്കിയിട്ടുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് തകർന്ന കാര്‍ഷികമേഖലയെ തിരിച്ചുപിടിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധമായും വിള ഇന്‍ഷുറന്‍സ് നടപ്പാക്കണമെന്നും ജനകീയമായ ഇടപെടല്‍ ഇതിലാവശ്യമാണെന്നും മന്ത്രി പറഞ്ഞു. വിളകളെ ഇന്‍ഷ്വര്‍ ചെയ്യിക്കാന്‍ കൃഷി ഓഫിസര്‍മാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഓഫിസേഴ്‌സ് കേരള പ്രസിഡൻറ് ഷാജന്‍ മാത്യു അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആശ രവി, ആത്മ പ്രോജക്ട് ഡയറക്ടര്‍ മായ എസ്. നായര്‍, കെ.പി. സുരേഷ്, ലിസി ആൻറണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.