കൊടുങ്ങല്ലൂർ: അതിജീവന സംഗീതത്തിന് താളം പിടിക്കാൻ സംഗീത പ്രേമികളെത്തിയപ്പോൾ പ്രളയക്കെടുതികൾ മറക്കാൻ ഒരുകൂട്ടം വിദ്യാർഥികൾക്കത് തങ്ങായി. പ്രളയം ജീവിത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ സഹപാഠികൾക്ക് കൈത്താങ്ങാകാൻ കോളജ് യൂനിയനാണ് 'കൂടെ' എന്നപേരിൽ സംഗീത സായാഹ്നം ഒരുക്കിയത്. മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ കോർത്തിണക്കിയ പരിപാടിയിൽ കലാസാംസ്കാരിക രാഷ്ടീയ രംഗത്ത് നിന്നുള്ളവർ ഒത്തുകൂടി. അധ്യാപകരായ കെ.പി. നജ്മുദ്ദീൻ, എം.എം. സബിത എന്നിവരാണ് ഗാനമേള ചിട്ടപ്പെടുത്തിയത്. വരുമാനം പ്രളയ ദുരിതം അനുഭവിക്കുന്ന 120 വിദ്യാർഥികൾക്കായി വിനിയോഗിക്കും. സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എ മാരായ ഇ.ടി. ടൈസൺ, വി.ആർ. സുനിൽകുമാർ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, എം.ഇ.എസ് ഭാരവാഹികളായ സി.ടി. സക്കീർ ഹുസൈൻ, കെ.കെ. കുഞ്ഞുമൊയ്തീൻ, വി.എം. ഷൈൻ, ഗായകൻ അനൂപ് ശങ്കർ, സിനിമ പ്രവർത്തകരായ ഷാജി അസീസ്, ഇർഷാദ്, ശബരീഷ് വർമ, സുജിത്ത്, രശ്മി ബോബൻ, സിനി വർഗീസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, സെക്രട്ടറി കെ.എം. അബ്ദുൽ സലാം, അലുംനി അസോസിയേഷൻ പ്രസിഡൻറ് ഡോ. കെ.പി. സുമേധൻ, പി.ടി.എ വൈസ് പ്രസിഡൻറ് റാഫി പള്ളിപ്പറമ്പിൽ, സെക്രട്ടറി ഡോ. വി.എം. അസ്മ, നജ്മുദ്ദീൻ, എം.എം. സബിത എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.