ദേശീയപാത വികസനം അലൈൻമെൻറിനെതിരെ കൊടുങ്ങല്ലൂരിൽ സമരം ശക്തമാകുന്നു

കൊടുങ്ങല്ലൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അപാകതകളും പുനരധിവാസ ആവശ്യവും ഉയർത്തി കൊടുങ്ങല്ലൂർ മേഖലയിൽ സമരം ശക്തമാകുന്നു. പുതിയ അലൈൻമ​െൻറ് പ്രകാരം ആദ്യഘട്ട സർവേ പൂർത്തിയാകുന്നതിനിടെയാണ് പ്രതിഷേധം ഉയരുന്നത്. ചന്തപ്പുര വടക്ക് സ്ഥിതി ചെയ്യുന്ന സ​െൻറ് തോമസ് േദവാലയം പുതിയ സർവേയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ അവർ പ്രതിഷേധവുമായി രംഗത്തെത്തി. നൂറിലേറെ വർഷം പഴക്കമുള്ള പള്ളിയുടെ പകുതിയോളം പൊളിച്ചുമാറ്റേണ്ട അവസ്ഥയാണെന്ന് പള്ളി അധികൃതർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. രണ്ട് മാസം മുമ്പ് വിവരാവകാശ നിയമപ്രകാരം കിട്ടിയ സ്ക്കെച്ചിൽ ദേവാലയത്തി​െൻറ മുൻവശത്ത് കൂടിയാണ് ദേശീയപാത കടന്ന്പോകുന്നതായി കാണിച്ചിരിക്കുന്നത്. എന്നാൽ, പുതിയ സർവേയിൽ അപാകതയുണ്ട്. സമരത്തിന് തുടക്കം കുറിച്ച് ഒക്ടോബർ ഏഴിന് വിശ്വാസികൾ കൂട്ട ഉപവാസം നടത്തുമെന്നും കലക്ടർക്ക് നിവേദനം നൽകിയതായും രൂപത വികാരി ഫാ. സെബാസ്റ്റ്യൻ പള്ളിക്കൽ, മനോജ് ചെറുവേലിക്കൽ, പി.ആർ. ബാബു, പി.വി. സ്റ്റാൻലി, വത്സൻ ഇലഞ്ഞിക്കൽ, സ്റ്റീഫൻ മാളിയേക്കൽ എന്നിവർ അറിയിച്ചു. ഇതിനിടെ സ്ഥലവും സ്ഥാപനങ്ങളും നഷ്പ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ മർച്ചൻറ് അസോസിയേഷനും രംഗത്തെത്തി. വ്യാപാര സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം കണക്കാക്കി കൃത്യമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ തീരദേശത്തെ മുഴുവൻ വ്യാപാരികളെയും ഏകോപിച്ച് പ്രേക്ഷാഭം തുടങ്ങാൻ വ്യാപാരികളുടെ യോഗം തീരുമാനിച്ചു. പ്രസിഡൻറ് വി.ഇ. ധർമപാലൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിേനാദ് കുമാർ, ടി.കെ. ഷാജി, കെ.ജെ. ശ്രീജിത്ത്, പി.ആർ. ബാബു, വി.ജി. രാജീവൻ പിള്ള, പി.ആർ. അനീഷ്, എം.എസ്. സാജു, റാഫി, അനൂപ്, സമദ്, നാസർ, അംബുജാക്ഷൻ, മുഹമ്മദലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.