മതിലകം: പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്ക് പ്രളയ ദരിതാശ്വാസത്തിന് 33 ലക്ഷം രൂപ കൈമാറി. ബാങ്ക് ജീവനക്കാരുടെ ശമ്പളവും പ്രസിഡൻറിെൻറ ഓണറേറിയവും ഭരണ സമിതി അംഗങ്ങളുടെ സിറ്റിങ് ഫീസും ചേർത്ത് 11,06,009 രൂപയുടെ ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത് അടക്കം മൊത്തം 33 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസത്തിനായി പാപ്പിനിവട്ടം ബാങ്ക് ഇതുവരെ നൽകിയതായി അധികൃതർ അറിയിച്ചു. മന്ത്രി എ.സി. മൊയ്‌തീൻ, ജില്ല കലക്ടർ അനുപമ, സഹകരണ സംഘം രജിസ്ട്രാർ ഷാനവാസ്, ജോയൻറ് രജിസ്ട്രാർ സതീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. ബാങ്കിെൻറ പൊതുനന്മ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.