ഒല്ലൂർ: ഫൊറോന പള്ളി തീർഥ കേന്ദ്രത്തിെല വി.റപ്പായേൽ മാലാഖയുടെ തിരുന്നാളിനൊരുക്കമായുള്ള 75 കുടുംബ യൂനിറ്റുകളിൽനിന്ന് നടത്തി. ആഘോഷങ്ങൾ ഒഴിവാക്കി പ്രളയബാധിതർക്കുള്ള ഭക്ഷ്യ സാധനങ്ങൾ, വസ്ത്രം, പണം എന്നിവ ഇടവകക്കാർ എത്തിച്ചു. മേഖല കൺവീനർമാരായ സി.പി.റപ്പായി, ഷിജു മാള്യേക്കൽ, ഡെന്നി ചാക്കോ, ജോസ് നിലയാറ്റിങ്ങൽ എന്നിവരിൽനിന്ന് അതിരൂപത ചാൻസലർ ഫാ.മാത്യു കുറ്റിക്കോട്ടയിൽ പതാകകൾ ഏറ്റുവാങ്ങി. ഫൊറോന വികാരി ഫാ.ജോസ് കോനിക്കര, ഫാ.ക്രിസ്റ്റിൻ, ഫാ.ആൻറണി പറമ്പൻ, തിരുനാൾ കൺവീനർമാരായ ജോൺസൺ കുരുതുകുളങ്ങര, ജാക്സൺ അക്കര, ജോസഫ് മാറോക്കി എന്നിവർ പങ്കെടുത്തു. വി.കുർബാനയും തിരുനാൾ സംഭാവന കൂപ്പണിെൻറ വിതരണോദ്ഘാടനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.