ചെറുതുരുത്തി: കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആചാര്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോെൻറ സ്മരണാർഥം കലാമണ്ഡലം ഏർപ്പെടുത്തിയ പുരസ്കാരത്തിന് കഥകളി ആചാര്യൻ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി അർഹനായി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണെൻറ അധ്യക്ഷതയിൽ ചേർന്ന പുരസ്കാര നിർണയ സമിതിയാണ് തെരഞ്ഞെടുത്തത്. കലാമണ്ഡലം കൂത്തമ്പലത്തിൽ ഗുരുസ്മരണാദിനമായ ചൊവ്വാഴ്ച ൈവകീട്ട് നാലിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വൈസ് ചാൻസലർ പുരസ്കാരം സമ്മാനിക്കും. ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.