ഫോട്ടോഗ്രാഫി-കാർട്ടൂൺ പ്രദർശന ഗ്രാൻറിന്​ അപേക്ഷ ക്ഷണിച്ചു

തൃശൂർ: കേരള ലളിതകല അക്കാദമി 2018-19 വർഷത്തെ ഫോട്ടോഗ്രഫി-കാർട്ടൂൺ ഏകാംഗ പ്രദർശന ഗ്രാൻറിന് അപേക്ഷ ക്ഷണിച്ചു. പ്രദർശനം സംഘടിപ്പിക്കാൻ 50,000 രൂപ വീതമാണ് ധനസഹായം നൽകുക. സ്വന്തം രചനകളുടെ 8x6 സൈസിലുള്ള 10 കളർ ഫോട്ടോഗ്രാഫുകൾ, ലഘു ജീവചരിത്രക്കുറിപ്പ്, പ്രദർശനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലം, ഗാലറി എന്നിവയടങ്ങുന്ന വിശദാംശങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകണം. തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർ മാർച്ച് 31നകം അക്കാദമിയുടെ ഏതെങ്കിലും ഗാലറിയിലാണ് പ്രദർശനം നടത്തേണ്ടത്. കേരളീയരോ കേരളത്തിൽ സ്ഥിരം താമസിക്കുന്നവരോ ആയവർക്കാണ് പ്രദർശനത്തിന് സഹായം ലഭിക്കുക. അപേക്ഷകർ 18 വയസ്സിന് മുകളിലുള്ളവരാകണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഗ്രാൻറ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.