വടക്കേക്കാട്: കേരളത്തിെൻറ പുനർനിർമാണത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് മുഖ്യപരിഗണന നൽകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമിതി അംഗം അഡ്വ. വിജയൻ. കുന്നത്തൂരിൽ സ്മരണ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ പ്രതിമാസ ചർച്ചയിൽ പ്രളയനാന്തരകേരളം എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപ്പെട്ട ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിന് പ്രാദേശിക കൂട്ടായ്മകൾ പങ്കുവഹിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമർ അറക്കൽ, സി.പി. സുന്ദരേശൻ, സജി കുന്നത്തൂർ, ചോ മുഹമ്മദുണ്ണി, ഷാജു ചെറുവത്തൂർ, കൃഷ്ണൻകുട്ടി, െഎ.ബി. അബ്ദുറഹ്മാൻ, ദിനേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.