ആമ്പല്ലൂര്‍: വരന്തരപ്പിള്ളി കലവറക്കുന്നിന് സമീപം കുറുമാലിപ്പുഴയിലെ പാറക്കടവില്‍ കുളിക്കാനിറങ്ങിയ ഉപ്പയും മകനും മുങ്ങി മരിച്ചു. വേലൂപ്പാടം ചെറാട്ടില്‍ മുസ്തഫ (44), മകന്‍ ഖല്‍ഫാന്‍ (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കടവില്‍ ആദ്യം ഇറങ്ങിയ കല്‍ഫാന്‍ പൂഴിമണലില്‍ അകപ്പെട്ടു. അരക്കൊപ്പം മണലില്‍ മുങ്ങിയ കുട്ടി പുഴയിലെ കയത്തിലേക്ക് വീഴുകയായിരുന്നു. കല്‍ഫാനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മുസ്തഫ ഒഴുക്കില്‍പ്പെട്ടത്. കടവില്‍ നില്‍ക്കുകയായിരുന്ന, മുസ്തഫയുടെ രണ്ടാമത്തെ മകന്‍ ഫര്‍ഹാെൻറ നിലവിളി കേട്ടാണ് തുണി കഴുകികൊണ്ടിരുന്ന സ്ത്രീകള്‍ ഇവര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഉടന്‍ നാട്ടുകാരെ അറിയിച്ചു. 15 മിനിറ്റോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിൽ ഇരുവരെയും കരക്കെത്തിച്ച് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വേലൂപ്പാടം സെൻറ് ജോസഫ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഖല്‍ഫാന്‍. വിദേശത്ത് ജോലി ചെയ്യുന്ന മുസ്തഫ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. വരന്തരപ്പിള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മുസ്തഫയുടെ ഭാര്യ സീനത്ത്. മകള്‍: ഫിദ ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.