പെരുമ്പിലാവ്: വാനിൽ ഇടിച്ച കാർ മറിഞ്ഞ് വഴിയാത്രക്കാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. പള്ളുരുത്തി പുതിയ വീട്ടിൽ അബ്ദുൽ മജീദ് (60), മലപ്പുറം സ്വദേശികളായ നെല്ലിക്കുന്ന് കല്ലിങ്ങൽ വാക്കയിൽ വീട്ടിൽ ജാസിൻ (15), കാർ ഡ്രൈവർ കൽപകഞ്ചേരി വാക്കയിൽ മുഹമ്മദ് ഫാരിസ് (28), കണ്ണൂർ ഇളയാവൂർ കുന്നിപറമ്പത്ത് ദിൽന (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽമജീദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. പെരുമ്പിലാവിൽ വാടക വീട്ടിൽ താമസിക്കുന്ന ഇയാൾ സമീപത്തെ പള്ളിയിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം. അൻസാർ ആശുപത്രിക്ക് സമീപം ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. ഗുരുവായൂരിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന വാനും മലപ്പുറം പുത്തനത്താണി ഭാഗത്തേക്ക് പോകുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കാർ വാനിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ബൈക്കിൽ തട്ടാതിരിക്കാൻ ശ്രമിക്കുന്നതിനിടെ വാനിലും വഴിയാത്രക്കാരനെയും ഇടിച്ച് മറിയുകയായിരുന്നു. സംഭവത്തെതുടന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.