തൃശൂർ: പ്രളയത്തിൽ ജില്ലയിൽ തകർന്നത് 17 ഗ്രന്ഥശാലകൾ. ഇതിൽ പൂർണമായും ഭാഗികമായും നശിച്ചവയുണ്ട്. 40 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് യോഗമാണ് നഷ്ടം വിലയിരുത്തിയത്. കേരളം പുനർനിർമിക്കാനുളള പ്രവർത്തനത്തിൽ ഗ്രന്ഥശാല പ്രവർത്തകർ മുന്നിട്ടിറങ്ങാൻ യോഗം തീരുമാനിച്ചു. ഗ്രന്ഥശാല ദിനമായ വ്യാഴാഴ്ച എല്ലാ ലൈബ്രറികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കും. അക്ഷരദീപം തെളിച്ച് കേരളത്തിെൻറ പുനർനിർമാണത്തിൽ പങ്കാളിയാകുമെന്ന് പ്രവർത്തകർ പ്രതിജ്ഞയെടുക്കും. ലൈബ്രറി കൗൺസിൽ ജില്ല, താലൂക്ക് ഭാരവാഹികൾ ഒരു മാസത്തെ അലവൻസും ജില്ല, താലൂക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഒരു യോഗത്തിെൻറ സിറ്റിങ് ഫീസും നൽകും. കൗൺസിൽ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. ഹരി റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ. വാസു, കെ.എ. നൗഷാദ്, വി.കെ. ഹാരിഫാബി, രാജൻ എലവത്തൂർ, പി. തങ്കം, കെ. രാമചന്ദ്രൻ, ഖാദർ പട്ടേപ്പാടം, ദിലീപ് കുമാർ, നസീർ മാസ്റ്റർ, പി.എ. ഷോജൻ, പി.എസ്. ഷാനു, വി.എൻ. കൃഷ്ണൻകുട്ടി, ടി.ബി. ശാലിനി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.