ചാലക്കുടി: പഞ്ചായത്തുതലത്തിൽ മാലിന്യം ശേഖരിക്കാനും കുടിവെള്ള സ്രോതസ്സുകൾ വാർഡുതലത്തിൽ ശുദ്ധീകരിക്കാനും ചാലക്കുടിയിലെ പ്രളയക്കെടുതി അവലോകന യോഗം തീരുമാനിച്ചു. മാലിന്യങ്ങൾ തരംതിരിച്ച് വിവിധ ഏജൻസികൾ വഴി നീക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തും. കുടുംബശ്രീ മുഖേന സഹകരണ ബാങ്കുകൾ വഴി ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗരസഭ ജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ബി.ഡി. ദേവസ്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇന്നസെൻറ് എം.പി, നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺ കുമാർ, വൈസ് പ്രസിഡൻറ് വിൽസൻ പാണാട്ടുപറമ്പിൽ, ബ്ലോക്ക് പ്രസിഡൻറുമാരായ കെ.കെ. ഷീജു, അമ്പിളി സോമൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ സിനി ജോൺ, കെ.ആർ. സുമേഷ്, കെ.ജെ. ഡിക്‌സൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഉഷ ശശിധരൻ, തങ്കമ്മ വർഗീസ്, പി.പി. ബാബു, തോമസ് ഐ. കണ്ണത്ത്, കുമാരി ബാലൻ, ജെനീഷ് പി. ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.