ചാലക്കുടി: പ്രളയബാധിതരായ വിദ്യാർഥികൾക്ക് പുസ്തകങ്ങളും ബാഗുകളം വിതരണം ചെയ്തു. 7500 നോട്ട് ബുക്കുകൾ, 300 ബാഗുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. പ്രവാസികളും നാട്ടിലെ സുമനസ്സുകളും നൽകിയ സംഭാവന വഴിയാണ് പണം കണ്ടെത്തിയത്. കൊരട്ടി, മേലൂർ, കാടുക്കുറ്റി, പരിയാരം, കോടശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലായിരുന്നു വിതരണം. കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. കൊരട്ടി എം.എ.എം.എച്ച് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രതീഷ് ആർ. മേനോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയരാജ് ആറ്റപ്പാടം, സിന്ധു ജയരാജ്, ഉമേഷ് ഇല്ലിക്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.