കൊടുങ്ങല്ലൂർ: പ്രളയദുരിതം അനുഭവിച്ച എല്ലാവർക്കുമുള്ള നഷ്ടപരിഹാര തുക കൈമാറ്റം വേഗത്തിലാക്കാൻ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ പ്രളയദുരിതാശ്വാസ അവലോകന യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവലോകനം െചയ്യാൻ വിളിച്ച യോഗത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യ കിറ്റ് ലഭിക്കാത്ത മേഖലകളിൽ എത്രയും വേഗം എത്തിക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. മണ്ഡലത്തിൽ കുടിവെള്ള-വൈദ്യുതി വിതരണം സാധാരണ നിലയിലായിട്ടുണ്ട്. ഇനി പുനരധിവാസത്തിന് ഊന്നൽ നൽകുമെന്ന് എം.എൽ.എ അറിയിച്ചു. താൽക്കാലിക സംവിധാനമായി ചെറിയ ഷെൽട്ടറുകൾ നിർമിക്കാൻ ആലോചിക്കുന്നുണ്ട്. പ്രളയം കൂടുതൽ ബാധിച്ച മേഖലകൾക്ക് പ്രാമുഖ്യം നൽകി അറ്റകുറ്റ പണികൾ നടത്തും. നഷ്ടപ്പെട്ട വളർത്തു മൃഗങ്ങളുടെയും കൃഷി നാശത്തിെൻറയും കൃത്യമായ വിവരങ്ങൾ തയാറാക്കാൻ നിർദേശിച്ചു. എലിപ്പനി പോലുള്ള രോഗങ്ങളെ തടയാൻ കർശന നിർദേശങ്ങളും ബോധവത്കരണ കാമ്പയിനുകളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ആശുപത്രിയിൽ അവശ്യം വേണ്ടുന്ന ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇനിയും ഡോക്ടർ അടക്കമുള്ളവരെ നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും എം.എൽ.എ അറിയിച്ചു. വീട് നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ പുതിയ മൊബൈൽ ആപ് സർക്കാർ ഒരുക്കിയിട്ടുണ്ട് ഈ സംവിധാനം നടപ്പാക്കാൻ കൂടുതൽ ടെക്‌നീഷ്യന്മാരെ നിയോഗക്കാനും തീരുമാനിച്ചു. നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.