തൃപ്രയാർ: പ്രളയത്തിൽ കടപുഴകിയ തൃപ്രയാർ ക്ഷേത്രപരിസരത്ത് സത്രത്തിനു മുന്നിലെ വലിയ മദിരാശി വൃക്ഷത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സാസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒരുപാട് സാഹിത്യ ചർച്ചകൾക്ക് തണലേകിയ ഈ വ്യക്ഷത്തിെൻറ ഓർമകൾക്കായി തൃപ്രയാർ ദേവസ്വം സത്രം പരിസരത്ത് ഒമ്പതിന് വൈകീട്ട് അഞ്ചിന് നടക്കുന്ന വൃക്ഷ സ്മൃതിസാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ അധ്യക്ഷത വഹിക്കും. ടി.എസ്.ജി.എ സ്റ്റേഡിയം എൻജിനീയർമാർ പരിശോധിക്കും തൃപ്രയാർ: പ്രളയത്തിൽ തകർന്ന ടി.എസ്.ജി.എ സ്റ്റേഡിയം പുനർനിർമിക്കാൻ എൻജിനീയർമാരുടെ സംഘം പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിവരം കായികവകുപ്പ് സെക്രട്ടറി സജ്ജയ്കുമാർ ടി.എസ്.ജി.എ ചെയർമാൻ ടി.എൻ. പ്രതാപനെ അറിയിച്ചു. വോളിബാൾ അക്കാദമി ഹോസ്റ്റൽ മാനേജ്മെൻറ് കമ്മിറ്റി യോഗം കഴിഞ്ഞദിവസം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജില്ല സ്പോർട്സ് കൗൺസിൽ അംഗം കെ.ആർ. സാംബശിവൻ, ടി.എസ്.ജി.എ ജനറൽ സെക്രട്ടറി സി.ജി. അജിത്കുമാർ, സക്കീർ ഹുസൈൻ, ടി.യു. സുഭാഷ് ചന്ദ്രൻ, പരിശീലകരായ പി. ശിവകുമാർ, വി.ജെ. വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.