ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചാത്തിലെ വേലൂപ്പാടത്ത് വെള്ളപ്പൊക്കത്തില്‍ നശിച്ച അംഗന്‍വാടിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് പരാതി. സമീപത്ത് പൂട്ടിക്കിടക്കുന്ന സാംസ്‌കാരിക നിലയം അംഗന്‍വാടിക്കായി തുറന്നുകൊടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വേലൂപ്പാടം കലവറക്കുന്ന് അംഗന്‍വാടി കെട്ടിടമാണ് വെള്ളപ്പൊക്കത്തില്‍ ഉപയോഗശൂന്യമായത്. വാടകക്കെടുത്ത ഓടിട്ട വീട്ടിലാണ് അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്നത്. പ്രളയത്തില്‍ കെട്ടിടത്തിെൻറ ചുമരുകള്‍ വിണ്ടുകീറിയിരുന്നു. തുടര്‍ന്ന് അധികൃതര്‍ വാസയോഗ്യമല്ലാത്തതായി സാക്ഷ്യപ്പെടുത്തുകയും അംഗന്‍വാടിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. 13ാം വാര്‍ഡിലെ ഏക അംഗന്‍വാടിയാണിത്. മറ്റൊരു കെട്ടിടത്തില്‍ അംഗന്‍വാടി മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. കെട്ടിടം വാടകക്ക് ലഭിക്കാനില്ലെന്ന നിലപാടിലാണ് അധികൃതര്‍. അംഗന്‍വാടിയുടെ സമീപത്തായി വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന സാംസ്‌കാരിക നിലയമുണ്ട്. ഈ കെട്ടിടം അംഗന്‍വാടിയുടെ താൽക്കാലിക പ്രവര്‍ത്തനത്തിനായി തുറന്നുകൊടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം, ബ്ലോക്ക് പഞ്ചായത്തിെൻറ അധീനതയിലുള്ള കെട്ടിടത്തില്‍ താല്‍ക്കാലികമായി അംഗന്‍വാടി പ്രവര്‍ത്തിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.എം. ഉമ്മര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.