തൃശൂർ: സഫറിെൻറ പ്രിൻസി പെറ്റു. ഒാമനത്വമുള്ള പെൺകുട്ടി. സുഖപ്രസവം. പ്രിൻസിയെപോലെ തന്നെ ചെമ്പൻ നിറം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുതിരയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പ്രിൻസി എന്ന പെൺകുതിര ഇതിനകം താരമാണ്. 'എെൻറ രക്ഷകൻ' എന്ന നാടകത്തിലും വിവിധ ഘോഷയാത്രയിലും മറ്റുമൊക്കെ പെങ്കടുത്തിട്ടുണ്ട്. ഏതാനും മാസം മുമ്പാണ് പ്രിൻസിയെ കോയമ്പത്തൂരിൽ നിന്ന് വടൂക്കര എസ്.എൻ നഗറിൽ ഇടവഴിപ്പുറത്ത് നാസറിെൻറ മകൻ സഫർ കൊണ്ടുവരുന്നത്. അന്ന് പ്രിൻസി ഗർഭിണിയായിരുന്നു. ഇതിനകം കുതിരകളെ കുറിച്ച് സഫർ 'ഡോക്ടറേറ്റ്' എടുത്തു കഴിഞ്ഞു. കുതിരകളെ എങ്ങനെ പരിചരിക്കാം, അവയുെട പ്രത്യേകതകൾ എന്നിവ സഫർ വിശദീകരിക്കും. കുതിര പെൺകുഞ്ഞിനെയാണ് ഗർഭം ധരിച്ചതെങ്കിൽ 11 മാസം കഴിഞ്ഞാലേ പ്രസവം നടക്കൂ. ആണാണെങ്കിൽ 10 മാസം കഴിഞ്ഞാൽ പ്രസവിക്കും -സഫർ പറഞ്ഞു. കുഞ്ഞിന് ആദ്യ മൂന്ന് മാസം തള്ളയുടെ മുലപ്പാൽ മാത്രമാണ് ഭക്ഷണം. തള്ളക്ക് ഗോതമ്പ്, ചോളം എന്നിവ കൊടുക്കും. വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം പ്രിൻസിക്ക് 'പ്രസവ ശുശ്രൂഷ'യും സഫർ നൽകുന്നുണ്ട്. കുതിര പ്രസവിച്ചതറിഞ്ഞ് കുട്ടിയെ കാണാൻ ഏറെ കൗതുകത്തോടെയാണ് നാട്ടുകാർ എത്തുന്നത്. ജാന്‍സിക്ക് ആണ്‍കുഞ്ഞ്; ജാക്കോ സുഖമായിരിക്കുന്നു ഒല്ലൂര്‍: അഞ്ചേരി മിനി സ്റ്റേഡിയത്തിന് സമീപം തട്ടില്‍ വല്ലച്ചിറക്കാരന്‍ റാഫേലിെൻറ മുന്ന് കുതിരകളില്‍ ഒന്നായ ജാന്‍സിയും പ്രസവിച്ചു. ഓമനത്തമുള്ള ആൺകുഞ്ഞിന് പേരിട്ടത് ജാക്കോ. ജാക്കോയും അമ്മയും സുഖമായിരിക്കുന്നു. ഞായറാഴ്ച രാവിലെ റാഫേലിെൻറ വീട്ടില്‍വെച്ചാണ് ജാൻസി പ്രസവിച്ചത്. ബിസിനസുകാരനായ റാഫേലിെൻറ മക്കളായ ആൻറണിയും മേജോയുമാണ് കുതിരകളെ സംരക്ഷിക്കുന്നത്. രാവിലെയും വൈകിട്ടും ഇരുവരും കുതിരപുറത്ത് സവാരി നടത്താറുണ്ട്. ഒരു വര്‍ഷം മുമ്പാണ് ജാന്‍സിയെ പൊള്ളാച്ചിയില്‍നിന്ന് വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.