അജൈവ മാലിന്യ നിർമാർജനത്തിനായി​ വികേന്ദ്രീകൃത പദ്ധതി

തൃശൂർ: പ്രളയത്തിലുണ്ടായ അജൈവ മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിന് വികേന്ദ്രീകൃത പദ്ധതി വരുന്നു. ഇ-വേസ്റ്റ്, പ്ലാസ്റ്റിക്, ഫർണിച്ചർ, വീട്ടുപകരണങ്ങൾ അടക്കം സംസ്കരിക്കുന്നതിന് പദ്ധതി തയാറാക്കുന്നതായി ജില്ല കലക്ടർ ടി.വി. അനുപമ വ്യക്തമാക്കി. ശേഖരിക്കുന്ന വസ്തുക്കൾ ഒരുമാസത്തിനകം ക്ലീൻകേരള പദ്ധതിയിലൂടെ സംസ്കരിക്കുയാണ് ലക്ഷ്യം. പ്രളയത്തിൽ കമ്പ്യൂട്ടർ,െറഫ്രിജറേറ്റർ, മിക്സി, സ്റ്റൗവ് അടക്കം വിവിധ വസ്തുക്കൾ നശിച്ചിരുന്നു. ഇത് എന്തുചെയ്യണമെന്ന് അറിയാതെ വീടിനടുത്തും അടുത്ത പൊതു ഇടങ്ങളിലും നിക്ഷേപിക്കുന്ന പ്രവണതയാണുള്ളത്. ഇവ ശേഖരിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്തിനെതിരെ തദ്ദേശവാസികൾ രംഗത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം കേന്ദ്രങ്ങൾ സ്ഥിരമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കലക്ടർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.