പ്രളയ ബാധിതർക്ക് കൈതാങ്ങായി വെൽഫെയർ പാർട്ടി

തൃശൂർ: ജില്ലയിൽ പ്രളയം കനത്ത നാശം വിതച്ച ചാലക്കുടി മേഖല വെൽഫെയർ പാർട്ടി അഖിലേന്ത്യ നേതാക്കൾ സന്ദർശിച്ചു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടപോലെ പ്രളയം വരുത്തിവെച്ച പ്രശ്നങ്ങളെ ഒരുമിച്ചുനിന്ന് അതിജീവിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. സന്ദർശനത്തോട് അനുബന്ധിച്ച് വെള്ളപ്പൊക്കക്കെടുതി കാര്യമായി ബാധിച്ച ചാലക്കുടി 24 കോളനിയിൽ താമസിക്കുന്നവരടക്കം 36 കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലത്തി​െൻറ ആഭിമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി. വെൽഫെയർ പാർട്ടി അഖിലേന്ത്യ അധ്യക്ഷൻ എസ്.ക്യൂ.ആർ. ഇല്യാസ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ നേതാക്കളായ അംബുജാക്ഷൻ, സുബ്രഹ്മണി അറുമുഖം, ഷീമ മുഹ്സിൻ, സിക്കന്ദർ, സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, സംസ്ഥാന നേതാക്കളായ ഇ.സി. ആയിഷ, മിർസാദ് റഹ്മാൻ, റസാക്ക് പാലേരി, കെ.ജി. മോഹനൻ, ജില്ല പ്രസിഡൻറ് എം.കെ. അസ്‌ലം, ജില്ല മണ്ഡലം നേതാക്കളായ ഉഷാകുമാരി, കെ.എസ്. നവാസ്, പി.എസ്. ഷംസീർ, പി.വി. ശിവശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം പ്രസിഡൻറ് ഷഫീർ കാരുമാത്ര, സേവന വിഭാഗം കൺവീനർ വി.എസ്. ജമാൽ, കെ.എ. സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.