പ്രളയം: സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര തുടങ്ങി

തൃശൂർ: പ്രളയബാധിതർക്ക് കൈത്താങ്ങ് നൽകുന്നതിനായി സ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര തുടങ്ങി. കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷ​െൻറ നേതൃത്വത്തിൽ കോഒാഡിനേഷൻ കമ്മിറ്റിയുടെ കീഴിലുള്ള ബസുകളാണ് ഓടിത്തുടങ്ങിയത്. ദിവസത്തെ വരുമാനം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. തൃശൂർ ആർ.ടി.ഒ കെ.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. ബസുടമ നേതാക്കളായ വി.എസ്. പ്രദീപ്, ടി.എ. ഹരിദാസ്, ടി.വി. വർഗീസ്, സി.എം. ജയനാഥ്, വി.പി. ജോണി, എം.എം. ജോൺസൺ, നവീൻ ബേബി എന്നിവർ നേതൃത്വം നൽകി. തൃപ്രയാർ മേഖലയിൽ നടന്ന ദുരിതാശ്വാസ നിധി സമാഹരണ സർവിസ് വലപ്പാട് സി.ഐ ടി.കെ. ഷൈജു ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് വിനു, ബസുടമ സംഘടനാ നേതാക്കളായ നൗഷാദ് ആറ്റുപറമ്പത്ത്, അജിത് കുമാർ, അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി. ചാലക്കുടി മേഖലയിൽ ഇൻറർ സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്സ് സംസ്ഥാന പ്രസിഡൻറ് ജോയ് തോട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ബിജു, സ്റ്റാബി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.