തൃശൂർ: പ്രളയത്തോടനുബന്ധിച്ച് ജില്ലയില്‍ എലിപ്പനി ബാധിച്ചവർ പ്രതിരോധ മരുന്ന് കഴിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പ്. നിരന്തരം ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും ഗൗരവമായി എടുക്കുന്നില്ല. പ്രളയത്തോടനുബന്ധിച്ച് മിക്കവാറും എല്ലാവര്‍ക്കും തന്നെ മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് മലിനജലവുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച ജില്ലയില്‍ രണ്ട് എലിപ്പനിക്കേസുകളും, 1,224 പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക, കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക, തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ ജില്ല മെഡിക്കല്‍ ഓഫിസില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെ സേവനം തുടര്‍ന്നും ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.