എരുമപ്പെട്ടി: അഷ്ടമി രോഹിണി നാളിൽ ഗുരുവായൂരിൽ കാൽനടയായെത്തി കണ്ണനെ തൊഴാനുള്ള പാലക്കാട് ജില്ലയിലെ എലപ്പുള്ളിപ്പാറ മാരിയമ്മൻ കോവിൽ നിന്നുള്ള സംഘത്തിെൻറ പദയാത്ര നാല് പതിറ്റാണ്ട് പിന്നിടുന്നു. 40 വർഷങ്ങൾക്ക് മുമ്പ് പരേതരായ രാജപ്പൻ സ്വാമിയും വേലായുധൻ ഗുരുസ്വാമിയും ആരംഭിച്ചതാണീ യാത്ര. കൃഷ്ണഭക്തിയിൽ മുഴുകി അർപ്പിത മനസ്സോടെ പുതിയ തലമുറക്കാരെ ഉൾപ്പെടുത്തി ഇപ്പോഴും യാത്ര തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ച എലപ്പുളിപ്പാറ മാരിയമ്മൻ കോവിൽനിന്ന് പുറപ്പെട്ട 27 അംഗങ്ങളുള്ള തീർഥാടക സംഘത്തിൽ എട്ട് പുരുഷൻമാരും പതിനേഴ് സ്ത്രീകളും, രണ്ട്കുട്ടികളുമാണുള്ളത്. തിരുവില്വാമല, പഴയന്നൂർ, അകമല, നെല്ലുവായ് ധന്വന്തരി എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഞായറാഴ്ച ഗുരുവായൂരിലെത്തും. ക്ഷേത്രദർശനം നടത്തിയ ശേഷം തിങ്കളാഴ്‌ച മടങ്ങും. എഴുപത്തഞ്ചുകാരനായ ശങ്കര സ്വാമിയും, കെ. ഗണേശൻ, ആർ. കണ്ണൻ, എ. പ്രതീപ്, എം.സുമതി, പി.ശാന്ത എന്നിവരുമാണ് സംഘത്തെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.