പ്രളയബാധിതർക്ക് സാന്ത്വനം

അന്തിക്കാട്: വിവാഹത്തി​െൻറ ആർഭാടം ഒഴിവാക്കി പ്രളയബാധിതർക്ക് സഹായം നൽകി. മാണികൃത്ത് വിജയൻ-സുധ ദമ്പതികളുടെ മകൻ സജയനും അരിമ്പൂർ കാണിയത്ത് പങ്കജാക്ഷൻ-ജ്യോതി ദമ്പതികളുടെ മകൾ നിത്യയും ഈ മാസം ഒമ്പതിന് നടക്കുന്ന വിവാഹത്തി​െൻറ ചെലവുകൾ ചുരുക്കിയാണ് ഈ തുക ദുരിതാശ്വാസത്തിന് വിനിയോഗിച്ചത്. നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് 160 വീട്ടുകാർക്കും, വീട് നഷ്്ടപ്പെട്ട നാല് വീട്ടുകാർക്ക് 10,000 രൂപ വീതവും നൽകും. ഇ. രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ വിതരണോദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് എസ്.ഐ എസ്.ആർ. സനീഷ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി രാമൻ, ദിവാകരൻ വലത്ത്, വി.കെ. മോഹനൻ, അന്തിക്കാട് പത്മനാഭൻ, ഗോകുൽ കരിപ്പിള്ളി, കെ.വി. രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.