ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

അഴീക്കോട്: പേബസാർ മഹല്ല് കമ്മിറ്റിയും ഹിദായത്തുൽ മദ്റസ അധ്യാപകരും ഹാർമണി സ്കൂളും ബലിപെരുന്നാൾ ദിനത്തിൽ ശേഖരിച്ച 1,10,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് തുക ഏറ്റുവാങ്ങി. മഹല്ല് പ്രസിഡൻറ് എ.എ. മുഹമ്മദ് ഇഖ്ബാൽ, സെക്രട്ടറി കെ.കെ. അബു എന്നിവർ ചേർന്നാണ് ചെക്ക് നൽകിയത്. മക​െൻറ വിവാഹ ചെലവുകൾക്കായി നീക്കിവെച്ച തുകയിൽനിന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദമ്പതികൾ കൈമാറി. കൊടുങ്ങല്ലൂർ സ്വദേശികളായ റിട്ട. ട്രഷറി ഓഫിസർ ജോഷി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക ഗിരിജ ദമ്പതികളാണ് ഒരു ലക്ഷത്തി​െൻറ ചെക്ക് മന്ത്രി സി. രവീന്ദ്രനാഥിനെ ഏൽപിച്ചത്. നവംബർ 11നാണ് മകൻ ശരത്തി​െൻറയും തൃശൂർ പെരിഞ്ചേരി സ്വദേശി അഞ്ജനയുടെയും വിവാഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.