മത്സ്യത്തൊഴിലാളികളെ കേരളം നിറഞ്ഞ ഹൃദയത്തോടെ ഓർക്കും -മന്ത്രി

അഴീക്കോട്: ജനതയുടെ രക്ഷകരായ മത്സ്യത്തൊഴിലാളികളെ കേരള സമൂഹം നിറഞ്ഞ ഹൃദയത്തോടെ ഒാർമിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌ പറഞ്ഞു. പ്രളയ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് എറിയാട് പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായി. 31 വള്ളങ്ങളിലായി രക്ഷാപ്രവർത്തനം നടത്തിയ 168 മത്സ്യത്തൊഴിലാളികളെയും 12 അനുബന്ധ തൊഴിലാളികളെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, വൈസ് പ്രസിഡൻറ് പി.എം. അബ്്ദുല്ല, വി.എ. സബാഹ്, സുഗത ശശിധരൻ, അംബിക ശിവപ്രിയൻ, സീന അഷ്റഫ്, പ്രസീന റാഫി, വില്ലേജ് ഓഫിസർ കെ.എ. റസിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.