തപാൽ പണിമുടക്ക്​: ധർണ നടത്തി

തൃശൂർ: തപാൽ വകുപ്പിെല മൂന്നു ലക്ഷത്തിൽ താഴെവരുന്ന ഗ്രാമീൺ ഡാക് സേവക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തപാൽ ജീവനക്കാർ ദേശീയതലത്തിൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് എട്ടു ദിവസം പിന്നിട്ടു. പണിമുടക്കിൽ ഉന്നയിച്ച ആവശ്യേത്താട് അനുകൂലമായി പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തതിനാൽ ചർച്ചകൾ പരാജയപ്പെടുകയാണ്. സമരം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ് എൻ.എഫ്.പി.ഇ, എഫ്.എൻ.പി.ഒ സംഘടനകളുടെ തീരുമാനം. പണിമുടക്കിയ ജീവനക്കാർ തൃശൂർ പോസ്റ്റൽ സൂപ്രേണ്ടാഫിസിന് മുന്നിൽ തുടരുന്ന പ്രതിഷേധ ധർണ സി.െഎ.ടി.യു ജില്ല സെക്രട്ടറിയും സമര സഹായ സമിതി കൺവീനറുമായ യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഇ.എസ്.െഎ.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന െസക്രട്ടറി ശശികുമാർ പള്ളിയിൽ, കെ.എസ്.ഇ.ബി ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ൈവസ്പ്രസിഡൻറ് പ്രസാദ്മാത്യു, ഭാർഗവൻ പള്ളിക്കര, കെ.വി. നാരായണൻ, െഎ.ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.