തൃശൂർ: ഇത്തവണത്തെ പ്രവേശനോത്സവം ജില്ലതല ഉദ്ഘാടനം വരവൂർ ഗവ. എൽ.പിയിൽ നടക്കും. ഇതോടനുബന്ധിച്ച് സ്കൂൾ സുവർണജൂബിലി ആഘോഷ ഉദ്ഘാടനവും നടക്കും. മന്ത്രി എ.സി. മൊയ്തീൻ ചടങ്ങ് നിർവഹിക്കും. യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിക്കും. സുവർണ ജൂബിലി ആഘോഷം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുൺ എന്നിവർ മുഖ്യാഥിതികളാവും. ജില്ലയിൽ മികച്ച വിദ്യാലയത്തിനും ജൈവ വൈവിധ്യ പാർക്കിനുമുള്ള അവാർഡ് ലഭിച്ച സ്കൂളാണിത്. ഇത് പരിഗണിച്ചാവും ഇത്തവണ ജില്ല പ്രവേശനോത്സവം തങ്ങളുടെ സ്കൂളിൽ നടത്താൻ തീരുമാനിച്ചതെന്ന് എച്ച്.എം എം.ബി. പ്രസാദും പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബുവും വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രവേശനോത്സവം ഒരാഴ്ച നീളുന്ന പരിപാടിയായാണ് സംഘടിപ്പിച്ചതെന്ന് ഇവർ പറഞ്ഞു. ജൈവ കൃഷി വിളവെടുപ്പ്, സ്കൂൾ ശുചീകരണം, പ്ലാസ്റ്റിക് മുക്ത, ലഹരി മുക്ത ബോധവത്കരണം, സെമിനാറുകൾ എന്നിവ നടന്നു. ബുധനാഴ്ച ജില്ലയിലെ ചിത്രകല അധ്യാപകരും വിദ്യാർഥികളും 'വർണ കൂട്ടായ്മ', വ്യാഴാഴ്ച വിത്തിടൽ, പ്രവേശനോത്സവ പ്രചാരണത്തിനായി ഫ്ലാഷ് മോബ് എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ എസ്.എസ്.എ ജില്ല പ്രോഗ്രാം ഒാഫിസർ പി.ഡി. പ്രകാശ് ബാബു, പി.ടി.എ പ്രസിഡൻറ് പി.എസ്. പ്രദീപ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.