ഹിന്ദ്​ മസ്​ദൂർ കിസാൻ പഞ്ചായത്ത്​ ജില്ല സമ്മേളനം

തൃശൂർ: ഹിന്ദ് മസ്ദൂര്‍ കിസാന്‍ പഞ്ചായത്ത് (എച്ച്.എം.കെ.പി) ജില്ല സമ്മേളനം ചൊവ്വാഴ്ച തുടങ്ങും. രണ്ടു ദിവസം നീളുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. മൊയ്തുണ്ണി, ജനറല്‍ കണ്‍വീനര്‍ പി.കെ. കൃഷ്ണന്‍ എന്നിവർ അറിയിച്ചു. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച് രാവിലെ 11ന് ടാഗോര്‍ സ​െൻറിനറി ഹാളിൽ നടക്കും. പൊതുസമ്മേളനം ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ്. പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് നാലിന് വിദ്യാര്‍ഥി കോര്‍ണറില്‍നിന്ന് പ്രകടനം തുടങ്ങും. എം.ജി റോഡ് വഴി ടാഗോര്‍ ഹാളില്‍ സമാപിക്കും. സമ്മേളനത്തില്‍ എച്ച്.എം.കെ.പി ദേശീയ പ്രസിഡൻറ് മൈക്കിള്‍ ഫെര്‍ണാണ്ടസ്, ജനറല്‍ സെക്രട്ടറി സുഭാഷ് മാല്‍ഗി, സെക്രട്ടറി എല്‍. കാലപ്പ, കെ.സി. ത്യാഗി, എ.എസ്. രാധാകൃഷ്ണൻ, ഗോപി കൊച്ചുരാമന്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്തസമ്മേളനത്തില്‍ കെ.എന്‍. സത്യന്‍, സുധീര്‍ ജി. കൊല്ലാറ, ഔസേപ്പ് ആേൻറാ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.