ബി.എസ്​.ബി.ഡി അക്കൗണ്ടിലും ബാങ്കുകളു​െട കള്ളക്കളി

തൃശൂർ: പരസ്യ പ്രളയത്തിലൂടെ ബാങ്കുകൾ ഇടപാടുകാരെ വലവീശി പിടിച്ച ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടിലും ബാങ്കുകളുെട കള്ളക്കളി. പിൻവലിക്കലിന് നാല് തവണ നിയന്ത്രണമുള്ള ഇൗ അക്കൗണ്ടിൽ അഞ്ചാമതൊരു ഇടപാട് നടന്നാൽ ഉടമ അറിയാതെ ഇൗ അക്കൗണ്ടുകൾ സാധാരണ സേവിങ്സ് ബാങ്ക് ആക്കി മാറ്റുന്നതായാണ് പരാതി. അതോടെ, മിനിമം ബാലൻസ് പരിധിയും സേവന നിരക്കുകളും ബി.എസ്.ബി.ഡി അക്കൗണ്ട് എടുത്തവർക്കും ബാധകമാവുന്നു. റിസർവ് ബാങ്കിന് വേണ്ടി തയാറാക്കിയ ഒരു റിപ്പോർട്ടിലാണ് ബാങ്കുകളുടെ ഇൗ തിരിമറി വ്യക്തമാക്കുന്നത്. എല്ലാവർക്കും അക്കൗണ്ട് എന്ന നയത്തി​െൻറ ഭാഗമായി 2012ലാണ് റിസർവ് ബാങ്ക് ബി.എസ്.ബി.ഡി അക്കൗണ്ടുകൾ കൊണ്ടുവന്നത്. 2014ൽ പ്രധാനമന്ത്രി ജൻധൻ യോജന ഇതിന് ആക്കം കിട്ടി. രാജ്യത്ത് ഇപ്പോൾ 54 കോടി ബി.എസ്.ബി.ഡി അക്കൗണ്ടുകളുണ്ട്. പകുതിയും ജൻധൻ യോജന വഴിയുള്ളതാണ്. മറ്റ് അക്കൗണ്ടുകളെപ്പോലെ സേവന നിരക്കുകളും മിനിമം ബാലൻസ് പരിധിയുമില്ല എന്നതാണ് ഇതി​െൻറ സവിശേഷത. എന്നാൽ, മാസത്തിൽ നാല് തവണയിലധികം പിൻവലിക്കൽ പാടില്ല. പണം നിക്ഷേപിക്കാൻ പരിധിയുമില്ല. അതേസമയം, നാല് തവണ പരിധി കഴിഞ്ഞാൽ ഒാൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിനും റുപെ ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും കഴിയില്ല. ചില മാസങ്ങളിൽ ആദ്യ ദിവസങ്ങളിൽതന്നെ നാല് തവണ എ.ടി.എം മുഖേനയോ മറ്റോ പണം പിൻവലിക്കുന്നവർ പിന്നീട് ഒാൺലൈൻ ഇടപാട് നടത്തുേമ്പാൾ അത് അഞ്ചാമത്തേയും അതി​െൻറ തുടർച്ചയുമായുള്ള പിൻവലിക്കലായി ബാങ്കുകൾ കണക്കാക്കുകയാണ്. ഇതോടെ പല ബാങ്കുകളും ബി.എസ്.ബി.ഡി അക്കൗണ്ട് സാധാരണ സേവിങ്സ് അക്കൗണ്ടാക്കി മാറ്റും. ഉടമയെ അറിയിക്കാതെ അക്കൗണ്ടി​െൻറ ഘടനയിൽ മാറ്റം വരുത്തരുതെന്ന റിസർവ് ബാങ്കി​െൻറ നിർദേശം പാലിക്കാതെയാണ് ഇത് ചെയ്യുന്നത്. ഘടന മാറുന്നതോടെ അധിക സേവന നിരക്കുകൾ കൊടുക്കേണ്ടി വരും. ഇത്തരത്തിൽ അക്കൗണ്ടി​െൻറ ഘടന മാറ്റുന്നത് റിസർവ് ബാങ്ക് കർശനമായി തടയണമെന്നും ഒാൺലൈൻ ഇടപാടുകളെ നാലു തവണ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും മുംബൈ െഎ.െഎ.ടിയിലെ പ്രഫ. ആശിഷ് ദാസ് തയാറാക്കിയ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.