തപാൽ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു

തൃശൂർ: തപാൽവകുപ്പിലെ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്) ജീവനക്കാരുടെ വേതന പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള അനിശ്ചിതകാല പണിമുടക്ക് സമരം എട്ടാം നാളിലെത്തി. ജീവനക്കാർ തൃശൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫിസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. പോസ്റ്റൽ ആൻഡ് ആർ.എം.എസ്. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.എ. മോഹനൻ, വി.കെ. ബാലകൃഷ്ണൻ, മഹിള പ്രധാൻ ഏജൻറ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സീത ചന്ദ്രൻ, വി.കെ. മോഹനൻ, കെ.കെ. അശോകൻ, കെ.എം. സാജൻ, കെ.വി. സോമൻ, കെ.കെ. വിനോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.