തൃശൂർ: യു.ഡി.എഫ് സർക്കാറിെൻറ അവസാന കാലത്ത് ഉദ്ഘാടനം ചെയ്ത വിയ്യൂരിലെ അതീവ സുരക്ഷ ജയിൽ ഇനിയും സജ്ജമായില്ല. നിർമാണം ഇപ്പോഴും തുടരുകയാണ്. ഏറ്റവും ഒടുവിൽ സർക്കാറിെൻറ രണ്ടാം വാർഷികത്തിെൻറ ഭാഗമായി 6.66 കോടി അനുവദിച്ചു. 2016 ഫെബ്രുവരിയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ജയിൽ ഉദ്ഘാടനം ചെയ്തു. എന്നാൽ പകുതി നിർമാണം പോലും പൂർത്തിയാവാതെയായിരുന്നു ഉദ്ഘാടനം. സംസ്ഥാനത്തെ ആദ്യത്തേത് കൂടിയെന്ന പ്രത്യേകത കൂടിയുള്ളതിനാൽ ദേശീയതലത്തിൽ ശ്രദ്ധനേടിയതായിരുന്നു വിയ്യൂരിൽ സ്ഥാപിക്കുന്ന അതീവസുരക്ഷ ജയില്‍. 26 കോടിയുടേതായിരുന്നു എസ്റ്റിമേറ്റെങ്കിലും ഇതും കടന്ന് ഏകദേശം നാൽപത് കോടിയോളമെത്തിയിട്ടും ഇനിയും പ്രവർത്തനങ്ങൾ അവശേഷിക്കുകയാണ്. ഉദ്ഘാടന ഘട്ടത്തിൽ അനുവദിച്ച തസ്തികകളിൽ ജീവനക്കാർ ശമ്പളവും കൈപ്പറ്റുന്നുണ്ട്. 800 തടവുകാരെ പാര്‍പ്പിക്കാനാകുന്ന 192 മുറികളും ആശുപത്രിയും ക്വാര്‍ട്ടേഴ്‌സുമടങ്ങുന്ന ആധുനിക രീതിയിലുള്ള സംവിധാനങ്ങളുള്ള സമുച്ചയമാണ് അതീവ സുരക്ഷ ജയിൽ. ഇതിനിടയിൽ ജയിൽ സിനിമ നിർമാണത്തിന് വിട്ടു നൽകിയതും കോടികൾ െചലവിടുന്ന നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന് മുൻ ഡി.ജി.പിമാർതന്നെ റിപ്പോർട്ട് നൽകിയതും വിവാദമായി. ക്രമക്കേട് ആരോപണത്തിൽ ഉന്നതർ അടക്കമുള്ള ഉദ്യോഗസ്ഥർ സംശയത്തിെൻറ നിഴലിലാണ്. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്. നൂറ് വയസ്സ് പിന്നിട്ട വിയ്യൂർ ജയിലിൽ തടവുകാരെ പാർപ്പിക്കാൻ ഇടമില്ലാതെ വീർപ്പുമുട്ടുമ്പോഴാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും അതീവ സുരക്ഷ ജയിൽ പ്രവർത്തന സജ്ജമാവാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.