തൃശൂർ ലൈവ്​

വരവായ്... പെരുമഴക്കാലം പ്രത്യാശയുടെ മഴമേഘങ്ങൾ കേരളേത്താട് അടുക്കുകയാണ്. തെക്ക്-പടിഞ്ഞാറ് മണ്‍സൂണ്‍ മേഘങ്ങള്‍ കേരള തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ ഏജന്‍സികൾ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ ആന്‍ഡമാന്‍ നിക്കോബാറിനോട് അടുത്ത മണ്‍സൂണ്‍ മേഘങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കേരളത്തിലെത്തുമെന്നാണ് പ്രവചനം. ദശകങ്ങൾക്കപ്പുറം വേനൽമഴ തിമിർത്തുപെയ്യുേമ്പാഴും മൺസൂണി​െൻറ കവാടമായ കേരളം കാലവർഷത്തിനായി കാത്തിരിക്കുകയാണ്. രണ്ടു വർഷങ്ങളിലെ മഴക്കമ്മിക്കു ശേഷം കഴിഞ്ഞവർഷം കേരളത്തിലാകെ ശരാശരി മഴ ലഭിച്ചുവെങ്കിലും ജില്ലയിൽ കുറവായിരുന്നു. വേനൽമഴയിലും ഇതുതന്നെയാണ് അവസ്ഥ. ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ജില്ലയെ മഴമേഘങ്ങൾ വല്ലാതെ പ്രീതിപ്പെടുത്തുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 30,000 ഏക്കറിൽ അധികം കോൾപടവുകളും കൃഷി സമൃദ്ധിയുമുള്ള ജില്ല കുടിവെള്ളത്തിന് പോലും മഴയെയാണ് ആശ്രയിക്കുന്നത്. ശക്തമായ കാലവര്‍ഷത്തിനായിരിക്കും കേരളവും തമിഴ്‌നാടും ശ്രീലങ്കയും സാക്ഷ്യം വഹിക്കുകയെന്ന നിരീക്ഷണം പുലരെട്ടയെന്നാണ് തൃശൂർ ജില്ലക്കാരുെട പ്രാർഥന. ഇക്കുറി ജില്ലയുടെ മൺസൂണിനൊപ്പമാണ് തൃശൂർ ലൈവി​െൻറ യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.