തൃശൂർ: ആട്ടോർ അയ്യപ്പൻ നാടൻ കലാസമിതിയുടെ പത്താമത് കാവൂട്ട് ഉത്സവം നാടൻ കലാമേളയോടെ സമാപിച്ചു. ഫോക്ലോർ അക്കാദമി, ഉദിമാനം നാടൻ കലാസംഘം, ജില്ല പഞ്ചായത്ത്, ദ്രാവിഡ കലാസാംസ്കാരിക വേദി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ. തെയ്യം, തിറ, കരിങ്കാളി, കാളകളി, പടയണി, ആണ്ടിക്കളി, കുതിരകളി, മുടിയാട്ടം, വേലകളി, ചിന്ത്കാവടി എന്നിവയുടെ അകമ്പടിയോടെ തിരൂർ പള്ളി പരിസരത്ത് നിന്നും തിരൂർ വടകുറുമ്പകാവ് ക്ഷേത്ര സന്നിധിയിലേക്ക് നാടൻ കലാജാഥ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം പ്രഫ. സത്യൻ കോളങ്ങാടൻ, കെ.ജി. മുകുന്ദൻ, അറുമുഖൻ വെങ്കിടങ്ങ്, ബിജു ആട്ടോർ, കെ.സി. സുബ്രഹ്മണ്യൻ, കെ.എ. പ്രദീപ്, കെ.പി. അമൃതകുമാരി, പി.വി. സുധീർ, കെ.എൻ.എ. കുട്ടി, ദാസൻ കാട്ടുങ്ങൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ ടി.എ. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. പി. വിബീഷ്, പരമേശ്വരൻ, സുമതി ബാലൻ, എൻ.എ. അജിത, എസ്.ആർ. ബാബുലാൽ എന്നിവർ സംസാരിച്ചു. അറുമുഖൻ വെങ്കിടങ്ങ്, ടി.പി. പ്രകാശൻ, എം. സുധീർ ബാബു പട്ടാമ്പി, കെ.പി. അമൃതകുമാരി എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.