ശക്​തനിൽ ലാലൂർ ജനിക്കുന്നു

തൃശൂർ: നിപ വൈറസ് ഭീതിയിൽ നാട് പകച്ച് നിൽക്കെ നഗരത്തി​െൻറ മർമഭാഗമായ ശക്തൻ തമ്പുരാൻ ബസ്സ്റ്റാൻഡിനോട് ചേർന്ന് പുതിയ ലാലൂർ. ശക്തൻ നഗറിലെ കോർപറേഷ​െൻറ സംസ്കരണ പ്ലാൻറിൽ നിന്നുള്ള മാലിന്യം പൊതുസ്ഥലത്ത് പരന്നൊഴുകുന്നതും മലിനജലം കെട്ടിക്കിടക്കുന്നതും മൂലം വഴിയോര കച്ചവടക്കാരും യാത്രക്കാരും ഭീതിയിലാണ്. ലാലൂർ പ്രശ്നം പരിഹരിച്ചെന്ന് ഊറ്റം കൊള്ളുന്ന കോർപറേഷൻ പകർച്ചപ്പനിയുടെ വാഹകരായ ഇൗ മാലിന്യക്കൂന സൗകര്യപൂർവം മറക്കുകയാണ്. ശക്തനിൽ മാലിന്യ സംസ്കരണ പ്ലാൻറ് പണിതപ്പോൾ എല്ലാ പ്രശ്നവും തീർെന്നന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, ഇവിടം ഇപ്പോൾ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂട്ടിയിടുന്ന സ്ഥലമാണ്. അതിനൊപ്പമാണ് ഒറ്റമഴ പെയ്തതോടെ ദുരിതപ്രവാഹമായി മലിനജലം പരന്നൊഴുകാനാരംഭിച്ചത്. ആയിരങ്ങൾ ദിനേന വന്നുപോകുന്ന ശക്തൻ ബസ്സ്റ്റാൻഡിനടുത്തായതുകൊണ്ടുതന്നെ ഇൗ മാലിന്യപ്രവാഹത്തി​െൻറ പ്രത്യാഘാതം ഗുരുതരമാണ്. നഗരത്തിന് ദൂരെ മാറിയായിരുന്നു ലാലൂരെങ്കിൽ ഇപ്പോൾ നഗരഹൃദയമായ ഇവിടെ പ്ലാസ്റ്റിക് അടക്കമുള്ളവ ഒരു ഭാഗത്തും ജൈവ മാലിന്യം മറ്റൊരു ഭാഗത്തും കുന്നുകൂടി കിടക്കുകയാണ്. മഴക്കാലമായതോടെയാണ് ഇവ പൊട്ടിയൊഴുകി ദുർഗന്ധം വമിച്ചുതുടങ്ങിയത്. ജൈവമാലിന്യ സംസ്കരണ പ്ലാൻറിൽ സംസ്കരണം പേരിന് മാത്രം നടത്തുകയും ഏറെയും കുഴിയെടുത്ത് മൂടുകയുമാണ് ചെയ്യുന്നത്. മാലിന്യം കൊണ്ടുവന്നിട്ട കുഴിയിൽ വെള്ളം നിറഞ്ഞ് അവ കവിഞ്ഞൊഴുകിയതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. കുഴിയിൽ നിന്നും പുറത്തേക്കൊഴുകുന്ന മലിനജലം വഴിയോര കച്ചവടക്കാരും ശക്തൻ സ്റ്റാൻഡിനെ ആശ്രയിക്കുന്നവരുമടക്കം ആയിരങ്ങളെയാണ് ബാധിക്കുന്നത്. നിരവധി യാത്രക്കാരും ദുരിതത്തിലാണ്. പകർച്ചപ്പനിക്കെതിരെ ജനങ്ങൾക്ക് ശുചിത്വനിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന കോർപറേഷൻ സ്വന്തം ഉത്തരവാദിത്തം മറക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.