ഇന്ത്യ മതങ്ങളെ വില മതിച്ച രാജ്യം -ജ. കുര്യൻ ജോസഫ് തൃശൂർ: മതങ്ങൾ നൽകിയ സംഭാവനകൾ വില മതിച്ച രാജ്യമായതിനാലാണ് മതേതരത്വത്തിലൂന്നി ഇന്ത്യക്ക് മുന്നേറാനാവുന്നതെന്ന് ജസ്്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. ഇൗ രാജ്യം ഒരു മതത്തെ പോലും നിഷേധിക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു. ചരിത്രകാരനും വാഗ്മി യുമായ പ്രഫ. ജോർജ് മേനാച്ചേരിയുടെ അശീതി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് മതത്തേയും സ്വീകരിക്കാനും ഉൾക്കൊള്ളാനുമുള്ള സാംസ്കാരിക വിശാലത ഭാരതത്തിെൻറ സവിശേഷതയാണ്. ആയിരത്തിലധികം ഭാഷയും അത്രതന്നെ സംസ്കാരവും വൈവിധ്യവുമുള്ള രാജ്യത്തെ കോർത്തിണക്കി നിർത്തിയിരിക്കുന്നത് നമ്മുടെ ഭരണഘടനയാണ്. ഇന്ത്യയിൽ എത്തുന്നവർക്ക് തുല്യതയോടെ ജീവിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നു. മതേതര രാഷ്ട്രത്തിൽ മനസ്സാക്ഷിയുടെ സ്വാതന്ത്ര്യമാണ് നമുക്ക് കിട്ടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഫ. ജോർജ് മേനാച്ചേരി ആമുഖപ്രഭാഷണം നടത്തി. ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത, പി. ചിത്രൻ നമ്പൂതിരിപ്പാട്, പ്രഫ. എം. മാധവൻകുട്ടി, ഡോ. പുത്തേഴത്ത് രാമചന്ദ്രൻ, പ്രഫ. എം. മുരളീധരൻ, പ്രഫ. ജോൺ സിറിയക്, ഡോ. ഇഗ്നേഷ്യസ് ആൻറണി, പ്രഫ. വി.എ. വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.