നിങ്ങൾ മൊബൈലിലാണോ ട്രെയിൻ ടിക്കറ്റെടുത്തത് നമ്പർ പറഞ്ഞാൽ മതി

തൃശൂർ: യു.ടി.എസ് ഓൺ മൊബൈൽ സംവിധാനത്തിൽ ടിക്കറ്റ് എടുത്തശേഷം മൊബൈൽ ഫോൺ ചാർജ് തീർന്നിട്ടോ കേടുപറ്റിയോ പ്രവർത്തനരഹിതമായാൽ ടിക്കറ്റ് പരിശോധകനോട് യാത്രക്കാരൻ ത​െൻറ മൊബൈൽ നമ്പർ പറഞ്ഞാൽ മതി. ആ മൊബൈലിൽ ടിക്കറ്റ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ ഉദ്യോഗസ്ഥന് കഴിയും. അവരുടെ മൊബൈലിലുള്ള ആപ്ലിക്കേഷൻ അതിന് സൗകര്യമുള്ളതാണ്. അതിനാൽ ടിക്കറ്റ് ഇല്ലാതെ പിഴ നൽകേണ്ടിവരുമെന്ന ഭീതി വേണ്ടെന്ന് ദക്ഷിണ റെയിൽവേ ചീഫ് കമേഴ്ഷ്യൽ മാനേജർ പാസഞ്ചർ മാർക്കറ്റിങ് ജെ. വിനയൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.