എഴുപത്​ പിന്നിട്ടവരുടെ വായ്​പ ജില്ല ബാങ്ക്​ എഴുതിത്തള്ളുന്നു

തൃശൂർ: എഴുപത് വയസ്സ് പിന്നിട്ടവരെ വായ്പ ബാധ്യതയിൽനിന്ന് ഒഴിവാക്കാൻ ജില്ല സഹകരണ ബാങ്ക് തീരുമാനിച്ചു. ഒരു ലക്ഷം രൂപ വരെ വായ്പയെടുത്ത് കുടിശ്ശികയാക്കിയവരെയാണ് ബാധ്യതയിൽനിന്ന് ഒഴിവാക്കുന്നത്. ഇത്തരത്തിൽ പതിനേഞ്ചാളം പേരുണ്ട്. ഇവരുടെ വായ്പ എഴുതിത്തള്ളി രേഖകൾ തിരിച്ചു നൽകും. ഇൗ നടപടിക്ക് സഹകരണ രജിസ്ട്രാറുടെ അനുമതി ലഭിച്ചിട്ടുണ്ട്. 10 വർഷത്തിലേറെ കുടിശ്ശികയായി നിയമ നടപടി നേരിടുന്ന വായ്പകളാണ് ഒഴിവാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും വായ്പ രേഖ തിരിച്ചു നൽകലും തിങ്കളാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ജില്ല സഹകരണ ബാങ്ക് ശതാബ്ദി ആഘോഷിക്കുന്നതി​െൻറ ഭാഗമായാണ് ഇൗ പദ്ധതി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ആനുകൂല്യം അനുവദിക്കുന്നതെന്ന് ജനറൽ മാനേജർ ഡോ. എം. രാമനുണ്ണിയും അഡ്മിനിസ്ട്രേറ്റർ ടി.കെ. സതീഷ് കുമാറും അറിയിച്ചു. കുറുപ്പം റോഡിലെ എ.എസ്.എൻ. നമ്പീശൻ ഹാളിൽ വൈകീട്ട് 5.30ന് ചേരുന്ന പരിപാടിയിൽ മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിക്കും. റിസർവ് ബാങ്കിൽനിന്ന് െഎ.എഫ്.എസ് കോഡ് ലഭിച്ചതി​െൻറ പ്രഖ്യാപനം സഹകരണ വകുപ്പ് സ്െപഷൽ സെക്രട്ടറി പി. വേണുഗോപാൽ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.