തൃശൂർ: ഭൂസമര സമിതി കൺവീനർ എം.പി. കുഞ്ഞികണാരെൻറ നേതൃത്വത്തിലുള്ള ഭൂസമര മാർച്ച് തിങ്കളാഴ്ചയും െചാവ്വാഴ്ചയും ജില്ലയിൽ പര്യടനം നടത്തുമെന്ന് ജില്ല ചെയർമാൻ കെ. ശിവരാമൻ അറിയിച്ചു. ടാറ്റ, ഹാരിസൺ ഉൾപ്പെടെയുള്ള കുത്തകകൾ കൈയേറിയ അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി പിടിച്ചെടുക്കുക, തോട്ടം തൊഴിലാളികൾക്കും ദലിത് ആദിവാസി വിഭാഗങ്ങൾക്കും ഭൂരഹിതർക്കും ഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 23ന് വയനാട് നിന്നാണ് മാർച്ച് തുടങ്ങിയത്. 29ന് വൈകീട്ട് നാലിന് പാലപ്പിള്ളി കാരികുളം സെൻററിൽ സമാപന പൊതുസമ്മേളനം പെമ്പിളൈ ഒരുമ നേതാവ് ഗോമതി ഉദ്ഘാടനം ചെയ്യും. തോട്ടം തൊഴിലാളികൾ പാഡി മുറികളിൽ നരക തുല്യമായ ജീവിത സാഹചര്യമാണ് ഇപ്പോഴും നേരിടുന്നത്. തൊഴിൽ അവകാശങ്ങളൊന്നും സംരക്ഷിക്കപ്പെടുന്നില്ല. വ്യവസ്ഥാപിത ട്രേഡ് യൂനിയൻ സംഘടനകളെല്ലാം കമ്പനിയുടെ കുഴലൂത്തുകാരായി മാറിയ സാഹചര്യത്തിലാണ് ഇത്തരെമാരു പോരാട്ടത്തിെൻറ അനിവാര്യതയെന്നും സംഘാടകർ പറഞ്ഞു. രാജേഷ് അപ്പാട്ട്, കെ.വി. പുരുഷോത്തമൻ, ജയൻ കോനിക്കര, വിത്സൻ ദേവസി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യ ബുക് ഓഫ് റെേക്കാഡ്സിൽ ഇടം നേടി തൃശൂർ: സൂപ്പർ ഹീറോ ഷോർട്ട് ഫിലിം കൽക്കി ഇന്ത്യ ബുക് ഓഫ് റെേക്കാഡ്സിൽ ഇടം നേടിയതായി സംവിധായകൻ ആനന്ദ് ബോധ് അറിയിച്ചു. സാറ്റ്ലൈറ്റ് വഴി തിയറ്റർ ട്രെയിലർ റിലീസ് ചെയ്ത ആദ്യ ഷോർട്ട് ഫിലിം എന്ന നിലയിലാണ് റിക്കോഡ്. സാങ്കേതികതക്കു മുൻതൂക്കം നൽകിയാണ് 45 മിനിറ്റ് ൈദർഘ്യമുള്ള ചിത്രം ഒരുക്കിയതെന്നും സംവിധായകൻ പറഞ്ഞു. രാജീവ് പനയ്ക്കൽ, ശ്രീധരൻ അയ്യപ്പമഠം, അനിൽകുമാർ, മനോജ്, കൃഷ്ണകുമാർ, സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ആദ്യപ്രദർശനം പട്ടാമ്പി അലക്സ് സിനിമാസിൽ സംവിധായകൻ ഹരിനാരായണൻ റിലീസ് ചെയ്തു. നായിക കരിഷ്മ േപ്രം, ശശി കുളപ്പുള്ളി, ശ്രീധരൻ അയ്യപ്പമഠം, താഹിർ പട്ടാമ്പി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.