ഇഫ്‌ത്താർ സംഗമങ്ങൾ സാഹോദര്യവും സാമൂഹികതയും ഊട്ടിയുറപ്പിക്കാനുള്ള വേദി ^മേരി ജോളി

ഇഫ്‌ത്താർ സംഗമങ്ങൾ സാഹോദര്യവും സാമൂഹികതയും ഊട്ടിയുറപ്പിക്കാനുള്ള വേദി -മേരി ജോളി എറിയാട്: സാഹോദര്യവും സാമൂഹികതയും ഊട്ടിയുറപ്പിക്കാനും സമൂഹത്തിൽ വ്യാപരിക്കുന്ന വർഗീയതയുടെയും വിദ്വേഷത്തി​െൻറയും സ്വർഥതയുടേയും കൂരിരുട്ടിലേക്ക് വെളിച്ചം പകരാനുമുള്ള വേദികളാണ് ഇഫ്ത്താർ സംഗമങ്ങളെന്ന് ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് മേരി ജോളി. പണ്ടുകാലങ്ങളിൽ ജാതി മത ഭേദമന്യേ, അയൽപക്ക ബന്ധങ്ങൾ കൈമാറിയിരുന്ന നിഷ്കളങ്ക സ്നേഹം പുതു തലമുറയിലേക്കും വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല വനിത വിഭാഗം എറിയാട് വിമൻസ് കോളജിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കലവറയില്ലാത്ത സ്നേഹം പകരാനായിരിക്കണം കൂട്ടായ്മകളെന്നും മാനവ സ്നേഹത്തി​െൻറയും ഐക്യത്തി​െൻറയും പ്രതീകങ്ങളാണ് ഇത്തരം സംഗമങ്ങളെന്ന് ഇഫ്ത്താർ സന്ദേശം നൽകിയ എറിയാട് ഏരിയ കൺവീനർ പി.എം. സബിത പറഞ്ഞു. ജില്ല പ്രസിഡൻറ് ഖദീജറഹ്മാൻ അധ്യക്ഷത വഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹൻ, പഞ്ചായത്തംഗം പ്രസന്ന ശിവദാസൻ, ബ്ലോക്ക് പഞ്ചായത്തംഗം സഈദ സുലൈമാൻ, സ്ത്രീ കൂട്ടായ്മ പ്രസിഡൻറ് ആനന്ദവല്ലി, അധ്യാപികമാരായ ലളിത, ഗീത, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ഹുസ്ന നസ്വീഹ്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് മുഹ്സിന എന്നിവർ സംസാരിച്ചു. ഖുർആനിൽനിന്ന് ഹുദാ ബിൻത് ഇബ്രാഹിം അവതരിപ്പിച്ചു. ജില്ല സെക്രട്ടറി സൗദ സലാം സ്വാഗതവും സാജിറ ഷാജഹാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.