ലയൺസ് മൾട്ടിപ്പിൾ കൺ​െവൻഷൻ

തൃശൂർ: ലയൺസ് മൾട്ടിപ്പിൾ കൺവെൻഷൻ ശനി, ഞായർ ദിവസങ്ങളിൽ ലുലു കൺവെൻഷൻ സ​െൻററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ കൗൺസിൽ മീറ്റിങും പാസ് ഡിസ്ട്രിക്ട് ഗവർണേഴ്സ് മീറ്റിങ് ഫോറവും നടക്കും. ഞായറാഴ്ച പീഡിയാട്രിക് കാൻസർ, ഐ വിഷൻ, എൻവയർമ​െൻറ്, ഡയബറ്റിക്സ് അവയർനസ്, റിലീവിങ് ഹങ്കർ എന്നിവയിൽ സെമിനാർ നടത്തും. ഉച്ചക്ക് 12ന് കൺെവൻഷൻ ഉദ്ഘാടനം അന്തർദേശീയ പ്രസിഡൻറ് നരേഷ് അഗർവാൾ നിർവഹിക്കും. അന്തർദേശീയ തലത്തിലെ മികച്ച പ്രവർത്തനത്തിന് ട്രിച്ചൂർ ലയൺസ് ക്ലബ് പ്രസിഡൻറ് ജെയിംസ് വളപ്പിലക്ക് പുരസ്കാരം സമ്മാനിക്കും. വി.എ. തോമാച്ചൻ, ഇ.ഡി. ദീപക്, ഡോ. വി.കെ. സതീഷ് ബാബു, ബി.എൻ. രവീന്ദ്രബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സിവിൽ സർവിസ് സെമിനാർ തൃശൂർ: തക്ഷശില അക്കാദമിയുടെ ആഭിമുഖ്യത്തിൽ സൗജന്യ സിവിൽ സർവിസ് സെമിനാർ ഞായറാഴ്ച നടത്തുമെന്ന് പി.ആർ. ലിജുവും ശരത്കൃഷ്ണനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ഇൻകംടാക്സ് ഡെപ്യൂട്ടി കമീഷണർ ജ്യോതിസ് മോഹൻ ക്ലാസെടുക്കും. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പങ്കെടുക്കാം. രജിസ്േട്രഷന് 9961716716, 9496126490. സീന രാജഗോപാൽ അനുസ്മരണം തൃശൂർ: അഭിഭാഷകയും പൊതുപ്രവർത്തകയുമായിരുന്ന സീന രാജഗോപാലിനെ തൃശൂർ പൗരാവലിയുടെ നേതൃത്വത്തിൽ അനുസ്മരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 29ന് ഉച്ചക്ക് 2.30ന് ജവഹർ ബാലഭവനിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജസ്്റ്റിസ് ബി. കെമാൽ പാഷ മുഖ്യപ്രഭാഷണം നടത്തും. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ നിന്നുള്ളവർ അനുസ്മരണപ്രഭാഷണം നടത്തും. ജുവൈനൽ ജസ്്റ്റിസ് ബോർഡ് സ്ഥാപനങ്ങളുടെ പരിശോധന സമിതിയുടെ ജില്ല ചെയർപേഴ്സൻ, ജവഹർ ബാലഭവൻ അംഗം, കേരള ഗ്രാമീൺ ബാങ്ക് നിയമോപദേശക, വനിത വികസന കോർപറേഷൻ നിയമ ഉപദേശക എന്നീ നിലകളിൽ സീന പ്രവർത്തിച്ചിരുന്നു. എം.സി. തൈക്കാട്, പി. സതീശ്കുമാർ, സി.എൽ. ജോപോൾ, കെ.എൻ. സോമകുമാർ, കെ.കെ. ഷാൽലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.