മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച തൃശൂർ നഗരത്തിൽ നിരവധി പരിപാടികൾ. രാവിലെ തുടങ്ങി വൈകുേന്നരം വരെ നീളുന്ന പരിപാടികളാണുള്ളത്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 92 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച 12 പദ്ധതികളുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന് നടക്കും. 880 കോടി രൂപ ചെലവഴിച്ച് നടത്തുന്ന സമഗ്ര മാസ്റ്റർ പ്ലാനി​െൻറ അനാച്ഛാദനവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. രാവിലെ 10ന് കേരള സാഹിത്യ അക്കാദമിയിൽ സാംസ്കാരിക പ്രവർത്തകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ലളിതകല അക്കാദമി നടത്തുന്ന ചിത്രകല ക്യാമ്പും ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് കാർഷിക സർവകലാശാലയിൽ കാർഷിക ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രത്തി​െൻറ ഉദ്ഘാടനം നിർവഹിക്കും. സർവകലാശാല വികസിപ്പിച്ച 23 പുതിയ വിളകളുടെ പ്രകാശനവും നടത്തും. ആറ് നെല്ലിനം ഉൾെപ്പടെ 23 വിളകളാണ് പ്രകാശനം ചെയ്യുന്നത്. വൈകീട്ട് മൂന്നിന് ഹോട്ടൽ ദാസ് കോണ്ടിന​െൻറിൽ വ്യവസായ സംരംഭകരുമായുള്ള കൂടിക്കാഴ്ചയാണ്. വൈകീട്ട് 4.30ന് വിദ്യാർഥി കോർണറിൽ എൽ.ഡി.എഫ് സർക്കാറി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊതുയോഗവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.