ഇരിങ്ങാലക്കുട: ഇത്രയും നാൾ കൗതുകത്തോടെ മാത്രം കണ്ടിരുന്ന വവ്വാലുകളെ ഭീതിയോടെ നോക്കുകയാണ് ഇരിങ്ങാലക്കുടക്കാർ. കാലങ്ങളായി കൂടല്‍മാണിക്യം സത്രത്തിനടുത്തുള്ള വലിയ പറമ്പിലെ വൃക്ഷ കൂട്ടങ്ങളില്‍ വവ്വാൽകൂട്ടങ്ങൾ ഭീതിപരത്തുകയാണ്. ആള്‍ താമസമില്ലാത്ത ആ പറമ്പിലെ മിക്ക മരങ്ങളിലും നൂറുകണക്കിന് വവ്വാലുകളെങ്കിലും കാണും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഇവ കടിച്ച പഴങ്ങൾ എന്നിവ കഴിക്കുന്നതിലൂടെ നിപ വൈറസ് പടരും. ഇതോടെ മാമ്പഴവും ചക്കയുമൊന്നും ആളുകൾക്ക് വേണ്ടാതായി. പ്രദേശത്ത്് പല ഒഴിഞ്ഞ പറമ്പുകളിലും ജനവാസമുള്ളസ്ഥലങ്ങളിലും മരങ്ങളില്‍ വവ്വാല്‍ കൂട്ടങ്ങളുണ്ട്. ഇത് സമീപവാസികളില്‍ പേടിയും വളര്‍ത്തുകയാണ്. തൽക്കാലം ഭയപ്പെടേണ്ട അവസ്ഥയില്ലെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. വിവരം വനം വകുപ്പിനെ അറിയിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഞാറ്റുവേല മഹോത്സവം: ഒാഫിസ് ഉദ്ഘാടനം ഇന്ന് ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ജൂണ്‍15 മുതല്‍ 22 വരെ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിെൻറ സ്വാഗതസംഘം ഒാഫിസിെൻറ ഉദ്ഘാടനം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ജ്യോതിസ് കോളജില്‍ നടക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ നിമ്യ ഷിജു സ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനം ചെയ്യും. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.