മാള: സമ്പത്തിനോടുള്ള ആസക്തി ഇല്ലാതാക്കുന്ന സകാത്തിെൻറ ലക്ഷ്യം ശുദ്ധീകരണവും സംസ്ക്കരണവുമാണെന്ന് പ്രമുഖ ചിന്തകൻ പ്രഫ. സി. ഹംസ മേലാറ്റൂർ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ താലൂക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ മാരേക്കാട് സംഘടിപ്പിച്ച സകാത്ത് പഠന ക്ലാസിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഒരാളുടെ സമ്പത്തിെൻറ ശുദ്ധീകരണവും മനസംസ്കരണവുമാണ് സകാത്തിലൂടെ സാധ്യമാകുന്നത്. അതോടൊപ്പം ദാരിദ്ര്യത്തിനുള്ള പരിഹാരവുമാണത്. സ്വകാര്യ സ്വത്തവകാശം അനുവദിക്കുന്നതോടൊപ്പം സമ്പത്തിനോടുള്ള ആസക്തി ഇല്ലാതാക്കാനാണ് സകാത്ത് സംവിധാനം. ചെറുവാളൂർ ഹൈദ്രോസ് മുസ് ലിയാർ അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ മുദരിസീൻ ജില്ല ട്രഷറർ കെ.പി. സൈനുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. സി.പി. മുഹമ്മദ് ഫൈസി, ഹുസൈൻ ബാഖവി, ജസീർ ദാരിമി എന്നിവർ സംസാരിച്ചു. റഹ്മാനി ബിരുദവും ബിടെക്കും വിജയിച്ച അബ്്ദുൽ സലീം മാരേക്കാടിനെ ആദരിച്ചു. കൂടപ്പുഴ വവ്വാല്‍ ഭീതിയില്‍ ചാലക്കുടി: നിപ്പാ വൈറസ് ഭീതിയിൽ കൂടപ്പുഴ പ്രദേശം. നഗരസഭ കൗൺസിലർ കൂടിയായബിജു ചിറയത്തിനെറപറമ്പിലെ തേക്ക് താവളമാക്കിയ വവ്വാലുകളാണ് ഭീതിയുയർത്തുന്നത്. ഏതാനും വർഷം മുമ്പ് മരത്തിൽ ചേക്കേറുമ്പോൾ ഇവ എണ്ണത്തിൽ കുറവായിരുന്നു. പിന്നീട് സ്ഥിതി മാറി. വവ്വാലുകൾ പെരുകി. പറമ്പുടമ അടക്കം നാട്ടുകാർ ഇത് ഗൗരവമായി കണ്ടില്ല. മാത്രമല്ല, തങ്ങൾക്കും നാട്ടുകാർക്കും ശല്യമാണെങ്കിലും ജന്തുസ്നേഹം മൂലം ഇൗ ജീവികളുടെ ആവാസവ്യവസ്ഥ തകർക്കുന്നതിനോട് പൊരുത്തപ്പെടാനുംവീട്ടുകാർ തയ്യാറായില്ല. പറമ്പുകളിലെ ഫലവർഗങ്ങൾ ആർക്കും ഉപയോഗിക്കാൻ കിട്ടാതായി. എല്ലാം ഇവ ഭക്ഷിക്കും. ഇവയുമായി പൊരുത്തപ്പെട്ട നാട്ടുകാർ പക്ഷെ, വവ്വാലുകൾ നിപ്പാ വൈറസ് വാഹകരാണെന്ന് കേട്ടതോടെ ആശങ്കയിലായി. പറമ്പ് ഉടമ വിവരം ഡി.എഫ്.ഒയെ അറിയിച്ചെങ്കിലും പ്രശ്‌നപരിഹാരം നിർദ്ദേശിക്കാൻ അവർക്കും കഴിയുന്നില്ല. മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് എത്രയും വേഗം ഇവയെ തുരത്തണമെന്നാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.