കൊടകര: സെൻറ് ജോസഫ് ഫൊറോന ഇടവക വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച നടന്‍ സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി റവ. ഡോ. ജോസ് വെതമറ്റില്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കൗണ്‍സില്‍ പ്രസിഡൻറ് വര്‍ഗീസ് കണ്ണമ്പിള്ളി, സെക്രട്ടറി ഡോ. തേജസ് തോമസ്, അസി. വികാരി ഫാ. ഡിബിന്‍ ഐനിക്കല്‍, സൈമണ്‍ പെരുമ്പിള്ളി, ആല്‍ജോ സി.ചെറിയാന്‍, തോമസ് കൊളപ്രന്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പൽ ഫാ. ജോളി മാളിയേക്കല്‍ സെമിനാറില്‍ ക്ലാസ് നയിച്ചു. ചെണ്ടമേളം കേട്ടറഞ്ഞ് വേനല്‍പച്ച ക്യാമ്പ് കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്രവായനശാലയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒഴിവുകാല കൂട്ടായ്മയായ വേനല്‍പച്ചയില്‍ വാദ്യകലാകാരന്‍ കൊടകര ഉണ്ണിയും കൂട്ടരും ചെണ്ടമേളത്തിെൻറ പാഠങ്ങൾ കൊട്ടി വിശദീകരിച്ചത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. 'പഞ്ചാരി കേട്ട്' എന്ന വിഷയത്തില്‍ സോദാഹരണ ക്ലാസ് നയിക്കുന്നതിനിടയിലാണ് കൊടകര ഉണ്ണി ചെണ്ടയിലെ ശബ്്ദ വിസ്മയങ്ങളെ വിവരിച്ചത്. കുട്ടികള്‍ക്കായി പഞ്ചാരിയും പാണ്ടിയും കൊട്ടി അവതരിപ്പിച്ചു.വാദ്യകലാകാരന്മാരായ ബാലകൃഷ്ണന്‍, അനൂപ്, അരുണ്‍, അഭിജിത്, അനീഷ്, ശങ്കർ രാജ് എന്നിവരും പഞ്ചാരി അവതരിപ്പിക്കാനുണ്ടായിരുന്നു. പഠിക്കാനുള്ള എളുപ്പവഴികളെക്കുറിച്ച് അധ്യാപിക പി.യു. സന്ധ്യ ക്ലാസെടുത്തു. പോള്‍സണ്‍ താണിക്കൽ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. സംവിധായകന്‍ വി.എം. ബിന്‍സാദ്, എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി, ടി.ജി. വിമല്‍ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ് നയിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.