ആഹ്ലാദം വിട്ടൊഴിയവെ മനോജ്​കുമാറി​െൻറ കുടുംബത്തെത്തേടി ദുരന്തം

കൊടുങ്ങല്ലൂർ: പുതിയ ഗൃഹപ്രവേശത്തി​െൻറ ആഹ്ലാദം വിെട്ടാഴിയും മുമ്പേ കാവുങ്കൽ മനോജ്കുമാറി​െൻറ കുടുംബത്തിന് സംഭവിച്ച ദുരന്തം പി.വെമ്പല്ലൂരി​െൻറ നൊമ്പരമായി. അപകട സാധ്യത തീരെ കുറഞ്ഞ തീരദേശ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയെയും മക്കളെയും അശ്രദ്ധമായി കടന്നുവന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആറാം തീയതി പി.വെമ്പല്ലൂർ ആറ്റുപുറത്ത് താമസമാക്കിയതാണ് കുടുംബം. വീട്ടിലേക്ക് ഭക്ഷണ സാധനങ്ങൾ വാങ്ങിയ ശേഷം മക്കളായ ആരതിയെയും, അശ്വതിയെയും അഞ്ചങ്ങാടി എം.െഎ.ടി യു.പി. സ്കൂളിൽ ചേർക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ചത്. മനോജ് കുമാർ ഗൾഫിലായിരുന്നപ്പോൾ എടമുട്ടത്ത് വീട്ടിലായിരുന്ന ലിഷ മക്കളെ നാട്ടിക ഗവ. ഫിഷറീസ് സ്ക്കൂളിലാണ് പഠിപ്പിച്ചിരുന്നത്. താമസം പി.വെമ്പല്ലൂരിലാക്കിയേതാടെ കഴിഞ്ഞ ദിവസമാണ് ലിഷ സ്കൂളിെലത്തി മക്കളുടെ ടി.സി വാങ്ങിയത്. പുതിയ വീട്ടിലും, പുതിയ സ്കൂളിലും തുള്ളിച്ചാടി നടക്കേണ്ട ആരതിയുടെ മരണം നാട്ടുകാരെയും കണ്ണീരിലാക്കി. സ്കൂട്ടറിൽ നിന്ന് തെറിച്ചുപോയ അശ്വതിക്ക് വലിയ പരിക്കില്ല. അതേ സമയം ലിഷക്ക് കാര്യമായ പരിക്കുണ്ട്. ഇരുവരും അപകടത്തി​െൻറ ആഘാതത്തിലാണ്. ഗൾഫിലായിരുന്ന മനോജ് കുമാർ നാട്ടിലെത്തി മറ്റു ജോലികൾ തേടുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ടൈൽ പണി ചെയ്യുന്ന ഇൗ ഗൃഹനാഥൻ കോയമ്പത്തൂരിൽ പോയ വേളയിലായിരുന്നു അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.