ഡ്രൈവിങ് ടെസ്്റ്റിന് മൈതാനം: പഞ്ചായത്ത് തീരുമാനം എതിർപ്പ് മൂലം- കോൺഗ്രസ്

തൃപ്രയാർ: സബ് ആർ.ടി.ഓഫിസ് ടെസ്റ്റുകൾക്ക് നാട്ടിക ഗ്രാമ പഞ്ചായത്തി​െൻറ മൈതാനം അനുവദിച്ച തീരുമാനം പിൻവലിച്ചത് സമീപവാസികളുടെയും കായിക സംഘടനകളുടെയും എതിർപ്പുമൂലമാണെന്ന് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ചക്രപാണി പുളിക്കൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റുകൾക്ക് മറ്റൊരു സ്ഥലം കണ്ടെത്തുന്നതിന് നാട്ടിക ഗ്രാമ പഞ്ചായത്ത് മുന്നിലുണ്ടാകും. പുതിയ സ്ഥലം കണ്ടെത്തി വിലയ്ക്ക് വാങ്ങുവാൻ പോലും ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാണ്. ടെസ്റ്റ് നടത്തുന്നതിനായി മൈതാനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സി.പി.എം നടത്തുന്ന സമരം രാഷ്ട്രീയ മുതലെടുപ്പാണ് അദ്ദേഹം പറഞ്ഞു. സർക്കാറി​െൻറ കീഴിലുള്ള കൊച്ചിൻ ദേവസ്വം ബോർഡ്, എസ്.എൻ കോളജ് എന്നിവയുടെ നിരവധി ഏക്കർ സ്ഥലങ്ങൾ ഒരു പ്രവൃത്തിയും ചെയ്യാതെ നാട്ടികയിൽ കിടക്കുന്നുണ്ട്. തൃപ്രയാർ ആർ.ടി ഒാഫിസ് ടെസ്റ്റുകൾക്ക് ഇതി​െൻറ പരിധിയിലുള്ള ഏതു പഞ്ചായത്തിലും മൈതാനം അനുവദിക്കാവുന്നതുമാണ്. ഭൂരിപക്ഷം പഞ്ചായത്തുകളും എൽ.ഡി.എഫ് ആണ് നേതൃത്വം നൽകുന്നതെന്നും മണ്ഡലം പ്രസിഡൻറ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് പി. വിനു, മുൻ പഞ്ചായത്ത് പ്രസിഡൻറ് അനിൽ പുളിക്കൽ, ബ്ലോക്ക് കമ്മിറ്റി അംഗം എ.എൻ. സിദ്ധപ്രസാദ്, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.